/sathyam/media/post_attachments/zrGbdonIDAxX7fIDggYR.jpg)
ല​ണ്ട​ൻ: മുൻ വിം​ബി​ൾ​ഡ​ൺ കിരീട ജേതാവ് ആ​ൻ​ഡി മു​റെ​യ്ക്കു തോ​ൽ​വി. അ​ഞ്ചാം സീ​ഡ് സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സാ​ണ് മു​റെ​യെ തോൽപ്പിച്ചത്.
ബ്രി​ട്ടീ​ഷ് താ​രം മു​റെ 7-6 (7-3), 6-7 (2-7), 4-6, 7-6 (7-3), 6-4 എ​ന്ന സ്കോ​റി​നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യ ദി​നം മു​റെ മുന്നിട്ടുനിന്നെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.
രണ്ടാം ദിനം മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ സി​റ്റ്സി​പാ​സ് തി​രി​ച്ച​ടി​ച്ചു. ആ​ദ്യ സെ​റ്റ് നേ​ടി​യ ഗ്രീ​ക് താ​രം അ​വ​സാ​ന​ത്തെ നി​ർ​ണാ​യ​ക​മാ​യ ര​ണ്ട് സെ​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി മു​ന്നേ​റി. നാ​ല് മ​ണി​ക്കൂ​റും 40 മി​നി​റ്റു​മാ​ണ് പോ​രാ​ട്ടം നീ​ണ്ട​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us