കിക്ക് ബോക്സിംഗിനിടെ പരിക്കേറ്റ് കോമയിലായ യുവ ബോക്സര്‍ മരണത്തിന് കീഴടങ്ങി

New Update

publive-image

Advertisment

ബെംഗളൂരു: ഈ മാസം 10ന് ജനജ്യോതി നഗറിലെ ഒരു ജിംനേഷ്യത്തില്‍ നടന്ന മത്സരത്തില്‍ കിക്ക് ബോക്സിംഗിനിടെ പരിക്കേറ്റ് കോമയിലായ യുവ ബോക്സര്‍ മരിച്ചു. എതിരാളികയുടെ ചവിട്ടേറ്റ് ഗുരുതരമായി പിരിക്കേറ്റ മൈസൂര്‍ സ്വദേശിയായ എസ് നിഖില്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജനഭാരതി പോലീസ് കേസെടുത്തു.

മരിച്ച നിഖിലിന്‍റെ പിതാവ് പി സുരേഷ്ല്‍കിയ പരാതിയില്‍ നവീന്‍ രവി ശങ്കര്‍ എന്നയാള്‍ക്കെതിരെയും മത്സരം സംഘടിപ്പിച്ച അസോസിയേഷനെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്.

എതിരാളിയുടെ ചവിട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ നിഖിലിന് പ്രാഥമിക ചികിത്സ നല്‍കാന്‍ സംഘാടകര്‍ തയാായില്ലെന്നും ബോക്സിംഗ് റിംഗും നാലവാരമുള്ളതായിരുന്നില്ലെന്നും മുന്‍ കിക്ക് ബോക്സര്‍ കൂടിയായ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

കെംഗേരിയിലെ ഒരു കിക്ക് ബോക്സിംഗ് സംഘടനയാണ് ഈ മാസം 10ന് പ്രദേശത്തെ ജിംനേഷ്യത്തില്‍ കിക്ക് ബോക്സിംഗ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ പങ്കെടുത്ത നിഖില്‍ എതിരാളിയുടെ പ്രഹരത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുഴഞ്ഞുവീഴുകയും അബോധാവസ്ഥിലാവുകയുമായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിഖില്‍ രണ്ട് ദിവസം അബോധാവസ്ഥയില്‍ തുടര്‍ന്നശേഷം 12ന് ആശുപത്രിയില്‍ മരിച്ചു.

Advertisment