ഫിഫയുടെ വിലക്ക് തിരിച്ചടിയായി; യുഎഇയിലെ സന്നാഹ മത്സരങ്ങള്‍ റദ്ദാക്കി കേരള ബ്ലാസ്റ്റേഴ്‌സ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ദുബായ്: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനു ഫിഫ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് യുഎഇയില്‍ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മൽസരങ്ങൾ റദ്ദാക്കി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയതിനാല്‍ ദുബായിയില്‍ കളിക്കാനിരുന്ന മൂന്ന് പ്രീ സീസണ്‍ മത്സരങ്ങളും ഉപേക്ഷിക്കുകയാമെന്ന് ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ വ്യക്തമാക്കി.

Advertisment

പ്രീ സീസണ്‍ മത്സരങ്ങള്‍ റദ്ദാക്കിയെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സ് ടീം ദുബായിയില്‍ തന്നെ പരിശീലനം തുടരുമെന്നും ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്എലിനു മുന്നോടിയായി യുഎഇയിലെ മൂന്നു ക്ലബ്ബുകളുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മൽസരങ്ങൾ നിശ്ചയിച്ചിരുന്നത്.

യുഎഇയിൽ ഈമാസം 20,25,28 തീയതികളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ സന്നാഹ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. ഒക്ടോബര്‍ ആറിനാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്.

Advertisment