/sathyam/media/post_attachments/yXVJYkQAvJ1VMY182Jok.jpg)
പാലക്കാട്:സെപ്തംബര്‍ 16 മുതല്‍ ഇന്ത്യയില്‍ നടക്കുന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ സംപ്രേക്ഷണാവകാശം ഡിസ്‌നി സ്റ്റാര്‍ സ്വന്തമാക്കി.ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്ക് ഒരിക്കല്‍ കൂടി മൈതാനത്ത് ഇറങ്ങുമ്പോള്‍,എല്ലാ 16 മത്സരങ്ങളും തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കും ഡിസ്‌നി ഹോട്ട്‌സ്റ്റാറും പ്രേക്ഷകരില്‍ എത്തിക്കും.
സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ അഞ്ചുവരെയാണ് ലെജന്‍ഡ്‌സ് ക്രിക്കറ്റ്. രാത്രി 7.30നാണ് മത്സരങ്ങള്‍ തുടങ്ങുക.അദാനി സ്‌പോര്‍ട്‌സ് ലൈന്‍,ജിഎംആര്‍ സ്‌പോര്‍ട്‌സ്, മണിപ്പൂര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍, ദില്‍വാര ഗ്രൂപ്പ് എന്നിവയുടെ ഗുജറാത്ത് ജയന്റ്‌സ്,ഇന്ത്യാ ക്യാപ്പിറ്റല്‍സ്,മണിപ്പാല്‍ ടൈഗേഴ്‌സ് എന്നീ ടീമുകളാണ് മാറ്റുരക്കുക.
ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗും,ക്രിസ് ഗെയില്‍സും ഹര്‍ബജന്‍ സിങ്ങും വൈക്കല്‍ ജോണ്‍സണും ബ്രെറ്റ് ലീയും ഷെയ്ന്‍ വാട്‌സണും മുത്തയ്യ മുരളീധരനും ഏറ്റുമുട്ടുമ്പോള്‍ മൈതാനത്ത് തീപ്പൊരി ചിതറും. ഇന്ത്യന്‍ മഹാരാജാസും വേള്‍ഡ് ജയന്റ്‌സും തമ്മില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ സെപ്തംബര്‍ 16-ന് ഒരു ബെനിഫിഷറി മാച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ബ്രോഡ് കാസ്റ്റര്‍ എന്ന നിലയില്‍ ക്രിക്കറ്റ് ഇതിഹാസങ്ങളെ ഒരിക്കല്‍ കൂടി പ്രേക്ഷകനില്‍ എത്തിക്കാന്‍ കഴിയുമെന്ന് ലെജന്‍ഡ്‌സ് ക്രിക്കറ്റ് സഹസ്ഥാപകനും സിഇഒയുമായ രമണ്‍ രഹേജ പറഞ്ഞു.മികച്ച സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരും അനാലിസ്റ്റുകളുമാണ് തങ്ങള്‍ക്കുള്ളതെന്ന് രഹേജ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us