/sathyam/media/post_attachments/6PcNVezBHowwzvBd04t7.jpg)
മുംബൈ: 2023 -ലെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ജയ് ഷാ. മുംബൈയിൽ നടക്കുന്ന 91-ാമത് ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജയ് ഷാ, ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് പറഞ്ഞത്.
2023 ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്താനാണ് വേദിയാകുന്നത്. 50 ഓവര്‍ ടൂര്‍ണമെന്റായിട്ടാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി 2023 ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്താനാണ് വേദിയാകുന്നത്. 50 ഓവര്‍ ടൂര്‍ണമെന്റായിട്ടാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ. അയയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
എന്നാലിപ്പോൾ ബിസിസിഐ സെക്രട്ടറി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. 2023 ലെ ഏഷ്യാകപ്പ് പാക്കിസ്ഥാനിൽ നടത്താതെ മറ്റേതെങ്കിലും വേദിയിൽ വച്ചു നടത്താൻ സാധ്യതയുണ്ടെന്നും ജയ് ഷാ അറിയിച്ചു.
അതേസമയം, ഇന്ത്യ-പാക് ടി20 ലോകകപ്പ് മത്സരം ഒക്ടോബര്‍ 23ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.