ഐഎസ്എല്ലിൽ പൊരുതാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

New Update

publive-image

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ആദ്യ എവേ മത്സരത്തിൽ ഒഡിഷ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. വൈകിട്ട് 7.30ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ തകർപ്പൻ തുടക്കം നേടിയെങ്കിലും പിന്നാലെ നാണംകെട്ട തോൽവി വഴങ്ങിയതോടെ പ്രതിരോധത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Advertisment

എടികെ ബഗാനെതിരെ പ്രതിരോധം മറന്ന് ആക്രമണത്തിന് ഇറങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. കൗണ്ടര്‍ അറ്റാക്കിംഗിലൂടെ എടികെ അടിച്ച് കൂട്ടിയത് അഞ്ച് ഗോൾ. ഒഡിഷക്കെതിരെ ഈ പ്രശ്നം പരിഹരിക്കാനാവും കോച്ച് ഇവാൻ വുക്കോമനോവിച്ചിന്‍റെ ആദ്യ ശ്രമം. പ്രതിരോധനിരയിൽ ചില മാറ്റങ്ങളും വരുത്താനിടയുണ്ട്.

അതേസമയം, ജംഷെഡ്‌പൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച് തുടങ്ങിയ ഒഡിഷ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് മുംബൈ സിറ്റിയോട് തോറ്റിരുന്നു. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഒഡിഷ എഫ്‌സിയും ഇതുവരെ പതിനെട്ട് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഏഴിലും ഒഡിഷ നാലിലും ജയിച്ചു. ഏഴ് മത്സരം സമനിലയിൽ പിരിഞ്ഞു.

കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ട് കളിയിലും ബ്ലാസ്റ്റേഴ്‌സിനായിരുന്നു ജയം. മുന്‍ പോരുകളിലെ മേധാവിത്വത്തിന്‍റെ കരുത്തില്‍ തിരിച്ചുവരനാകും വുക്കോമനോവിച്ചും സംഘവും ലക്ഷ്യമിടുന്നത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബ്ലാസ്റ്റേഴ്‌സും ഒഡിഷയും 24 ഗോൾ വീതം നേടിയിട്ടുണ്ട്.

Advertisment