ഹോട്ടൽ മുറിയിൽ ‘അജ്ഞാതൻ’; ഇത്തരം ഭ്രാന്തുകൾ സഹിക്കാനാവില്ല, 'തൻ്റെ സ്വകാര്യതയിൽ ആശങ്കയുണ്ട്: വിരാട് കോഹ്‌ലി

New Update

publive-image

Advertisment

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി താമസിച്ചിരുന്ന ഓസ്ട്രേലിയയിലെ ഹോട്ടൽ മുറിയിൽ അജ്ഞാതൻ കയറി ദൃശ്യങ്ങള്‍ പകർത്തിയതിൽ ക്ഷമ ചോദിച്ച് ക്രൗണ്‍ പെര്‍ത്ത് ഹോട്ടല്‍. തിങ്കളാഴ്ച രാവിലെ ഇൻസ്റ്റഗ്രാമിലാണ് വിരാട് കോഹ്ലി മറ്റൊരാൾ പകർത്തിയ ദൃശ്യങ്ങൾ പങ്കുവച്ചത്. രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതോടെ സംഭവത്തിന് പിന്നിലുള്ളയാളെ പുറത്താക്കിയാതായി ഹോട്ടൽ അധികൃതർ പറഞ്ഞു.

“അതിഥിയോട് ഞങ്ങള്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു, ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവത്തിന് പിന്നിലുള്ളയാളെ പുറത്താക്കിയിരിക്കുന്നു,” ഹോട്ടല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. ഭയപ്പെടുത്തുന്ന കാര്യമാണിതെന്നും തൻ്റെ സ്വകാര്യതയിൽ ആശങ്കയുണ്ടെന്നും വിരാട് കോഹ്ലി പ്രതികരിച്ചു.

Advertisment