കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകനായി ടി.ജി പുരുഷോത്തമനെ നിയമിച്ചു‌

New Update

publive-image

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മലയാളി പരിശീലകനായ ടി.ജി. പുരുഷോത്തമനെ സീനിയർ ടീമിന്റെ പുതിയ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു‌. 3 വർഷത്തെക്കാണ് നിയമനം. കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് സിസ്റ്റത്തിനൊപ്പം ആയിരുന്നു കഴിഞ്ഞ വർഷം ടി ജി പുരുഷോത്തമൻ പ്രവർത്തിച്ചത്.

Advertisment

അസിസ്റ്റന്റ് കോച്ച് എന്ന നിലയിൽ പുരുഷോത്തമൻ ആദ്യ ടീമിന്റെ ഹെഡ് കോച്ചും കളിക്കാരുമായും അടുത്ത് പ്രവർത്തിക്കും. ടീമിന്റെ തുടർച്ചയായ വളർച്ചയും വിജയവും ഉറപ്പാക്കുന്നതിന് സുപ്രധാന പിന്തുണയും മാർഗനിർദേശവും നൽകും.

കൂടാതെ, റിസർവ് ടീമിനും ഫസ്റ്റ് ടീമിനും ഇടയിലുള്ള ഒരു ലിങ്കായി അദ്ദേഹം പ്രവർത്തിക്കുമെന്നും ക്ലബ് പറയുന്നു. അദ്ദേഹം യൂത്ത് സിസ്റ്റത്തിനുള്ളിൽ തന്റെ നിലവിലുള്ള ഉത്തരവാദിത്തങ്ങൾ നിലനിർത്തും എന്നും ക്ലബ് അറിയിച്ചു.

Advertisment