ലോകകപ്പ് ഹോക്കി: കരുത്തരായ അഞ്ച് ടീമുകളെ പരിചയപ്പെടാം

New Update

publive-image

Advertisment

നുവരി 13 മുതൽ ഭുവനേശ്വറിലും റൂർക്കേലയിലും ആരംഭിക്കുന്ന ഹോക്കി ലോകകപ്പില്‍ ശക്തരായ നിരവധി ടീമുകള്‍ ഏറ്റുമുട്ടും. ലോകകപ്പ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ അടക്കമുള്ള ടീമുകള്‍. ലോകകപ്പിലെ കരുത്തരെ പരിചയപ്പെടാം:

1. ഇന്ത്യ

ശക്തമായ പ്രകടനത്തിലൂടെ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ ഇന്ത്യ. പരിചയസമ്പന്നനായ കോച്ച് ഗ്രഹാം റീഡിന്റെ കീഴിൽ, ഏഷ്യാ കപ്പ് വെങ്കലം, ടോക്കിയോ ഒളിമ്പിക് വെങ്കലം, ബർമിംഗ്ഹാം കോമൺവെൽത്ത് വെള്ളി, പ്രോ ലീഗിൽ മൂന്നാം സ്ഥാനം എന്നിവയുമായി അടുത്തിടെ അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനമാണ് രാജ്യം കാഴ്ചവച്ചത്. മെഗാ ഇവന്റിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന തുടർച്ചയായ രണ്ടാം പതിപ്പാണിത്. ടീമിന്റെ സമീപകാല വിജയം പ്രതീക്ഷകൾ വര്‍ധിപ്പിക്കുന്നു.

2. ജർമ്മനി

ജർമ്മനിയുടെ നിരയിൽ പരിചയസമ്പന്നരായ നിരവധി താരങ്ങളുണ്ട്. ജർമ്മൻകാർക്ക് സമ്പന്നമായ ഹോക്കി ചരിത്രമുണ്ട്. നിരവധി സുപ്രധാന നേട്ടങ്ങൾ അവര്‍ കൈവരിച്ചിട്ടുണ്ട്. ഹെഡ് കോച്ച് എറിക് ലാങ്‌നറുടെ കീഴിൽ, തങ്ങളുടെ ട്രോഫി കാബിനറ്റിൽ മൂന്നാം ലോകകപ്പ് ചേർക്കാൻ അവർ പരമാവധി ശ്രമിക്കും. മുമ്പ്, 2002 ലും 2006 ലും അവര്‍ കിരീടം നേടിയിട്ടുണ്ട്. ക്രിസ്റ്റഫർ റൂറിനെപ്പോലുള്ള കളിക്കാരുടെ പ്രകടനം നിര്‍ണായകമാകും.

3. നെതർലാൻഡ്സ്

മൂന്ന് തവണ കിരീടം സ്വന്തമാക്കിയവരാണ് ഡച്ചുകാര്‍. കഴിഞ്ഞ രണ്ട് പതിപ്പുകളിലും രണ്ടാം സ്ഥാനക്കാരായാണ് അവര്‍ പൂര്‍ത്തിയാക്കിയത്. ഹെഡ് കോച്ച് ജെറോൻ ഡെൽമിയുടെ കീഴിൽ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് ഡച്ച് സംഘം.

4. ബെൽജിയം

ഹോക്കി ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരും ഇവരാണ്.

5. ഓസ്ട്രേലിയ

നിലവിൽ എഫ്‌ഐഎച്ച് റാങ്കിംഗിൽ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ടൂർണമെന്റിലെ ഏറ്റവും കരുത്തരില്‍ ഒരു ടീം ഓസ്‌ട്രേലിയയാണ്. ടൂർണമെന്റിൽ മൂന്ന് തവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയ ലോകകപ്പിന്റെ 48 വർഷത്തെ ഏറ്റവും മികച്ച വിജയത്തിന്റെയും ഗോൾ സ്‌കോറിംഗിന്റെയും റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. 92 മത്സരങ്ങളില്‍ 69ലും വിജയിച്ച ഓസ്‌ട്രേലിയയുടെ വിജയശതമാനം 75 ആണ്.

Advertisment