/sathyam/media/post_attachments/GixFRi5UpwW0vAYm2MD5.jpg)
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോൾ വിജയവുമായി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. 65-ാം മിനുറ്റിൽ ജോ വില്ലാേക്കാണ് ന്യൂകാസ്റ്റിലിന്റെ ആദ്യ ​ഗോൾ നേടിയത്. കാലും വിൽസൺ 88-ാം മിനുറ്റിൽ ന്യൂകാസ്റ്റിലിന്റെ രണ്ടാം ​ഗോളും നേടി.ന്യൂകാസ്റ്റിലിന്റെ സ്വന്തം ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആക്രമിച്ചു കളിക്കുന്ന ന്യൂകാസ്റ്റിൽ യുണൈറ്റഡിനെയാണ് ഇന്ന് കണ്ടത്.
മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ ടീമിനായി. 22- ഷോട്ടുകളും 6- ഷോട്ട് ഓൺ ടാർ​ഗറ്റുകളും ന്യൂകാസ്റ്റിലിന് ഉതിർക്കാനയപ്പോൾ വെറും 6- ഷോട്ടുകളും ഒറ്റ ഓൺ ടാർ​ഗറ്റ് ഷോട്ടുമാണ് യുണൈറ്റഡിന് ഉതിർക്കാനയത്. ഇന്നത്തെ മത്സരത്തോടെ ന്യൂകാസ്റ്റിൽ യുണൈറ്റഡിനു അഞ്ചാം സ്ഥാനത്ത് നിന്നു മൂന്നാം സ്ഥാനത്തേക്ക് ഉയരാനായി.
മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചിലേക്ക് താഴ്ന്നു. 27- മത്സരങ്ങളിൽ നിന്ന് 50- പോയിന്റാണ് ഇരു ടീമിനുമുളളത്. എന്നാൽ മികച്ച ​ഗോൾ ശരാശരിയുളളത് ന്യൂകാസ്റ്റിൽ യുണൈറ്റഡിനാണ്.എവേ മത്സരങ്ങളിലെ മോശം ഫോംമാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി എവേ മത്സരങ്ങളിലെ മോശം ഫോം.
ഇന്നത്തെ മത്സരം ഉൾപ്പെടെ 20 എവേ മത്സരങ്ങളിൽ 11 എണ്ണത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒപ്പം ചില ആഘാതകരമായ തോൽവികളും നേരിട്ടു. ലീഗിൽ ഇത് വരേ ആദ്യ 12 സ്ഥാനത്തുള്ള ഒരു ടീമിനെ മാത്രമേ യുണൈറ്റഡ് തോൽപ്പിച്ചിട്ടുള്ളൂ . ഫുൾഹാമിനെയാണ് യുണൈറ്റഡ് തോൽപ്പിച്ചത്.
അവരുടെ ആറ് എവേ വിജയങ്ങളിൽ, അഞ്ചെണ്ണം ഏറ്റവും താഴെയുള്ള എട്ട് ടീമിനെതിരെയാണ് വന്നത്. അവരുടെ ശേഷിക്കുന്ന എവേ മത്സരങ്ങൾ നോക്കുമ്പോൾ ഇതൊരു യഥാർത്ഥ ആശങ്കയാണ്. ഇന്ന് നടന്ന മറ്റൊരു പ്രീമിയർ ലീ​ഗ് മത്സരത്തിൽ വെസ്റ്റ്ഹാം യുണൈറ്റഡ് എതിരില്ലാത്ത ഒരു ​ഗോളിന് സതാംപ്ടണെ തോൽപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us