മത്സര ശേഷം നടുവിരൽ കാണിച്ച് ഹാർദ്ദിക്‌ പാണ്ഡ്യ; എന്ത് ഷോ ആണെന്ന് ആരാധകർ – വീഡിയോ

New Update

publive-image

അവസാന ഓവറിലേക്ക് നീണ്ട മറ്റൊരു ത്രില്ലർ പോരാട്ടത്തിനു കൂടിയാണ് ഇന്നലെ രാത്രി ഐ.പി.എൽ സാക്ഷ്യംവഹിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്തിനെ അമ്പേ പരാജയപ്പെടുത്തിയിരുന്നു. ട്വിസ്റ്റുകൾ നിറഞ്ഞ മത്സരത്തിൽ ജയം തങ്ങൾക്ക് ഉറപ്പിച്ച ഗുജറാത്തിൽ നിന്നും കളി തിരിച്ച് പിടിച്ചത് സഞ്ജു ആയിരുന്നു.

Advertisment

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് നേടിയത്. രാജസ്ഥാൻ 19.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. നേരത്തെ ആദ്യ ബാറ്റിങ്ങിൽ 46 റൺസെടുത്ത ഡേവിഡ് മില്ലറിന്റെയും 45 റൺസെടുത്ത ഓപ്പണർ ഗില്ലിന്റെയും മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. 28 റൺസ് നേടിയ നായകൻ പാണ്ഡ്യയും 27 റൺസ് എടുത്ത അഭിനവ് മനോഹറും മികച്ച പിന്തുണ നൽകി.

വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ ബറ്റ്‌ലറെയും ജൈസ്വാളിനെയും നഷ്ടമായി. ഇതോടെ പിന്നാലെ വന്ന സഞ്‍ജുവിനും ദേവദത്ത് പടിക്കലിനും മുന്നോട്ടുള്ള സ്റ്റെപ്പ് ദുർഘടം നിറഞ്ഞതായിരുന്നു. എന്നാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ പതറാതെ ബാറ്റ് വീശിയ സഞ്‍ജുവെന്ന ക്യാപ്റ്റനെയാണ് പിന്നീട് ആരാധകർ കണ്ടത്. ഒടുവിൽ ജയം രാജസ്ഥാന് സ്വന്തം.

മത്സരം കഴിഞ്ഞുള്ള നായകൻ പാണ്ഡ്യയുടെ പ്രസന്റേഷൻ സമയത്തെ ഒരു നിമിഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജസ്ഥാൻ ബാറ്റിംഗ് നിര തകർന്നപ്പോൾ വളരെയധികം സന്തോഷവാനായി കാണപ്പെട്ട അദ്ദേഹം, പക്ഷേ അവർ വിജയത്തിലേക്ക് നീങ്ങിയപ്പോൾ നിരാശയായിരുന്നു ഫലം.

ഹർഷ ഭോഗ്ലെയുമായി നടത്തിയ അഭിമുഖത്തിൽ മിഡിൽ ഫിംഗർ കാണിക്കുന്ന പാണ്ഡ്യയുടെ വീഡിയോ ആണ് ക്രിക്കറ്റ് ലോകം ചർച്ചയാക്കുന്നത്. അഭിമുഖത്തിനിടെ പാണ്ഡ്യ തന്റെ നടുവിരൽ ഉയർത്തുകയും മീശയിൽ തടവുകയും ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഹർഷയുടെ ചോദ്യങ്ങളോട് നീരസം പ്രകടിപ്പിച്ചതാണോ അതോ തോൽവിയിലുള്ള നിരാശമൂലം ചെയ്തതാണോ എന്ന് വ്യക്തമല്ല.

Advertisment