/sathyam/media/post_attachments/NFK3v89yvmiwBm8mjcfD.jpg)
വിരമിച്ച ഇന്ത്യൻ ടെന്നിസ് റാണി സാനിയ മിർസയുമായി വിവാഹമോചനത്തിന് തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ വെറ്ററൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ആഘോഷ വേളകളിലും ഈദ് ദിനത്തിലും സാനിയ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ ശുഐബ് മാലിക്ക് പ്രത്യക്ഷപ്പെടാതിരുന്നതോടെയാണ് ഇരുവരും വേർപിരിയുകയാണെന്ന വാർത്തകൾ വീണ്ടും ശക്തമായത്.
എന്നാൽ ഇരുവര്‍ക്കും അവരുടേതായ തിരക്കുകളുണ്ടെന്നായിരുന്നു മാലിക്കിന്റെ വിശദീകരണം. സാനിയയെ മിസ് ചെയ്യുന്നുണ്ടെന്നും ഒരു പാകിസ്ഥാൻ മാദ്ധ്യമത്തിന് അനുവദിച്ച ചർച്ചയിൽ പറഞ്ഞു. ‘‘ചെറിയ പെരുന്നാൾ പ്രിയപ്പെട്ടവർക്കൊപ്പമാണ് ആഘോഷിക്കേണ്ടത്. സാനിയയ്ക്ക് ഐപിഎല്ലുമായി ബന്ധപ്പെട്ട പരിപാടി ഉള്ളതിനാൽ ഞങ്ങള്‍ ഒരുമിച്ചല്ലായിരുന്നു.
എപ്പോഴത്തേയും പോലെ ഇപ്പോഴും ഞങ്ങൾ സ്നേഹത്തിലാണ്. സാനിയയെ ഒരുപാടു മിസ് ചെയ്യുന്നുണ്ട്. ദാമ്പത്യ ബന്ധം ശക്തമായി തുടരുന്നു. അത്തരം വാർത്തകൾക്കു ചെവികൊടുക്കേണ്ടതില്ലെന്നു ഞങ്ങൾക്ക് അറിയാം.’’– മാലിക്ക് പറഞ്ഞു. 2010 ഏപ്രിലിലാണ് സാനിയയും മാലിക്കും വിവാഹിതരായത്.
2018 ഒക്ടോബർ 30ന് ഇരുവർക്കും ആൺ കുഞ്ഞ് പിറന്നു. അടുത്തിടെയാണ് സാനിയ മിർസ ടെന്നിസിൽനിന്നു വിരമിച്ചത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്ന് സാനിയ വിരമിക്കലിനു ശേഷം പറഞ്ഞിരുന്നു. നിലവിൽ ദുബായ് നഗരത്തിലാണ് ദമ്പതികൾ താമസിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us