ഗില്ലും അർജുനും നേർക്ക് നേർ ; സാറ ആർക്കൊപ്പം? സമൂഹ മാദ്ധ്യമങ്ങളിൽ ട്രോൾ മഴ

New Update

publive-image

Advertisment

ഇന്ത്യൻ പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനു പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ സംസാരവിഷയമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മകളും മുംബൈ ഇന്ത്യൻസ് താരം അർജുൻ തെൻഡുൽക്കറുടെ സഹോദരിയുമായ സാറാ തെൻഡുൽക്കർ. അർജുന്റെ എതിർ ടീമിൽ ഓപ്പണറായി യുവതാരം ശുഭ്മൻ ഗില്ലും കളത്തിലിറങ്ങിയതാണ് സമൂഹ മാദ്ധ്യമങ്ങളിലെ പാപ്പരാസികൾ ആഘോഷമാക്കി മാറ്റിയത്.

സാറാ തെൻഡുൽക്കറും ശുഭ്മൻ ഗില്ലും പ്രണയത്തിലാണെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ശ്രദ്ധിക്കപ്പെട്ടത്. മത്സരത്തിൽ ഇരുവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ ഓവറിൽത്തന്നെ ഗില്ലും അർജുനും നേർക്കുനേർ വന്നതോടെ, സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു. ‘ഗില്ലിനെ അർജുൻ പുറത്താക്കിയാൽ സാറ തെൻഡുൽക്കർ സന്തോഷിക്കുമോ അതോ ദുഃഖിക്കുമോ’ എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന വമ്പൻ സ്‌കോറാണ് നേടിയത്. 34 പന്തിൽ 56 റൺസെടുത്ത ശുഭ്മൻ ഗില്ലായിരുന്നു ഗുജറാത്തിന്റെ ടോപ് സ്കോറർ. ഗുജറാത്തിന്റെ സ്ഫോടനാത്മക ബാറ്റിങ്ങിനിടയിലും രണ്ട് ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത അർജുൻ തെൻഡുൽക്കറിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ മുംബൈ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ ഒതുങ്ങിയതോടെ ഗുജറാത്ത് 55 റൺസിന് വിജയിച്ചു.

Advertisment