മായങ്ക് അഗര്‍വാളും വിവ്രാന്ത് ശര്‍മ്മയുടെയും വെടിക്കെട്ട് ബാറ്റിംഗ് ; മുംബൈ ഇന്ത്യന്‍സിന് 201റൺസ് വിജയലക്ഷ്യം

New Update

publive-image

മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 201റൺസ് വിജയലക്ഷ്യം. 46 പന്തില്‍ 83 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളും 47 പന്തില്‍ 69 റണ്‍സ് നേടിയ വിവ്രാന്ത് ശര്‍മ്മയുമാണ് സണ്‍റൈസേഴ്‌സിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് സണ്‍റൈസേഴ്‌സ് നേടിയത്.

Advertisment

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് തുടക്കത്തിലെ പിഴച്ചു. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും വിവ്രാന്ത് ശര്‍മ്മയും വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 140 റണ്‍സാണ് അടിച്ചുകൂട്ടിയത്.

9 ഫോറിന്റെയും രണ്ടു സിക്‌സിന്റെയും അകമ്പടിയോടെയാണ് വിവ്രാന്ത് ശര്‍മ്മ 69 റണ്‍സ് നേടിയത്. എന്നാല്‍ മായങ്ക് അഗര്‍വാള്‍ ആയിരുന്നു ആക്രമണത്തില്‍ മുന്നില്‍. നാലു സിക്‌സിന്റെയും എട്ടു ഫോറിന്റെയും അകമ്പടിയോടെയാണ് മായങ്ക് അഗര്‍വാള്‍ 83 റണ്‍സ് നേടിയത്.

Advertisment