വിൻഡീസ് പര്യടനത്തിനു ശേഷം രോഹിത് ക്യാപ്റ്റൻ സ്ഥാനം ഒഴിയും? സമയമുണ്ടെന്ന് ബിസിസിഐ

New Update

publive-image

മുംബൈ: രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനവുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ചർച്ച നടത്തുമെന്നാണു വിവരം. ജൂലൈ 12ന് ഡൊമിനിക്കയിലാണ് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരം.

Advertisment

എന്നാൽ രോഹിത് ഉടന്‍ ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു.‘‘രോഹിത് ക്യാപ്റ്റൻ സ്ഥാനം ഉടൻ ഒഴിയുമെന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. എന്നാൽ അടുത്ത ടെസ്റ്റ് ചാംപ്യൻഷിപ് രോഹിത് പൂർത്തിയാക്കുമോയെന്നതു വലിയ ചോദ്യമാണ്. കാരണം 2025 ൽ അടുത്ത ചാംപ്യൻഷിപ് അവസാനിക്കുമ്പോഴേക്കും രോഹിത്തിന് 38 വയസ്സാകും.

മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.വിൻഡീസ് പര്യടനം പൂർത്തിയായി രോഹിത്തിന്റെ പ്രകടനവും പരിശോധിച്ച ശേഷം ബിസിസിഐ പ്രതിനിധികൾ താരവുമായി ചർച്ച നടത്തുമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

‘‘വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കു ശേഷം ഡിസംബർ വരെ ഇന്ത്യയ്ക്കു വേറെ ടെസ്റ്റ് മത്സരങ്ങളില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ സിലക്ടർമാർക്ക് ആവശ്യത്തിനു സമയമുണ്ട്.’’– ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.2022 ലാണ് രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്നത്. അതിനു ശേഷം ഇന്ത്യ പത്ത് ടെസ്റ്റുകൾ കളിച്ചു. അതിൽ മൂന്നു മത്സരങ്ങളിൽ രോഹിത് കളിക്കാനിറങ്ങിയില്ല. ഏഴു മത്സരങ്ങളില്‍നിന്ന് ഒരു സെഞ്ചറിയുൾപ്പെടെ 390 റൺസാണ് രോഹിത് ശർമ നേടിയത്. അതേസമയം പത്ത് മത്സരങ്ങളും കളിച്ച വിരാട് കോലി 517 റൺസെടുത്തിട്ടുണ്ട്.

Advertisment