റൊണാൾഡോയ്‌ക്ക്‌ മടുത്തു; കളിതീരുംമുമ്പ്‌ മൈതാനം വിട്ടു

New Update

publive-image

ലണ്ടൻ: മാഞ്ചസ്‌റ്റർ യുണൈറ്റഡിൽ സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ അതൃപ്‌തി പരസ്യമാകുന്നു. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്‌സ്‌പറുമായുള്ള കളി പൂർത്തിയാകുംമുമ്പെ റൊണാൾഡോ മൈതാനംവിട്ടു.

Advertisment

പോർച്ചുഗലുകാരനെ പരിശീലകൻ എറിക്‌ ടെൻ ഹാഗ്‌ പകരക്കാരനായിപ്പോലും കളത്തിലിറക്കിയിരുന്നില്ല. ഇതിന്റെ അസ്വസ്ഥതയിലാണ്‌ മുപ്പത്തേഴുകാരൻ കളിതീരുംമുമ്പ്‌ മടങ്ങിയത്‌.ന്യൂകാസിൽ യുണൈറ്റഡുമായുള്ള കളിയിൽ പിൻവലിച്ചതിലും റൊണാൾഡോ അസ്വസ്ഥനായിരുന്നു. ഈ സീസണിൽ 12 കളിയിൽ രണ്ടിൽ മാത്രമാണ്‌ ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടത്‌.

Advertisment