New Update
/sathyam/media/post_attachments/Fza7A99DFj0il24yVT6O.jpg)
ബംഗളൂരു: പരിക്കിനെ തുടർന്ന് ടീമിൽ നിന്നും വിട്ടുനിന്ന ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്ര തിരിച്ചെത്തുന്നു. ആഗസ്റ്റ് അവസാനം അയർലൻഡിനെതിരെയുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലൂടെ സജീവമാകുമെന്നാണ് കരുതുന്നത്.
Advertisment
കഴിഞ്ഞവർഷം സെപ്‌തംബറിലാണ് പുറംവേദനമൂലം കളംവിട്ടത്. പിന്നീട് ശസ്‌ത്രക്രിയയും വിശ്രമവും വേണ്ടിവന്നു. ഇപ്പോൾ ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പൂർണവിശ്രമത്തിലാണ്.
വെസ്‌റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്‌റ്റ്, ഏകദിന ടീം പ്രഖ്യാപിച്ചിരുന്നു. അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരക്കുള്ള ടീം ആയിട്ടില്ല. ബുമ്രയെ ഇതിലേക്ക് പരിഗണിക്കാനിടയില്ല.
അയർലൻഡിനെതിരായ മത്സരങ്ങൾ ആഗസ്‌ത് 18നും 20നും 23നുമാണ്. സെപ്‌തംബറിലെ ഏഷ്യാകപ്പ്, ഒക്‌ടോബറിലെ ഏകദിന ലോകകപ്പ് എന്നിവയിലേക്ക് ബുമ്രയെ പൂർണസജ്ജമാക്കുകയാണ് ലക്ഷ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us