ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ

New Update

publive-image

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പ് ജേഴ്‌സി പുറത്തുവിട്ട് ബിസിസിഐ. കടുംനീല നിറത്തിലുളള ജേഴ്‌സിയണിഞ്ഞാണ് ഇന്ത്യ ലോകകപ്പിനിറങ്ങുക. ജേഴ്‌സിക്ക് കുറുകെ ഇളംനീല നിറത്തിലുള്ള ഡിസൈനും ഒരുക്കിയിട്ടുണ്ട്. ഇരുവശങ്ങളിലും കുങ്കുമ നിറത്തില്‍ കട്ടിയുള്ള ബോര്‍ഡറും നല്‍കിയരിക്കുന്നു.

Advertisment

ഇന്ത്യന്‍ ആരാധകര്‍ക്കുള്ള സമ്മാനമാണ് പുതിയ ജേഴ്‌സി. ടീമിനെ കാലങ്ങളായി പിന്തുണക്കുന്ന ആരാധര്‍ക്ക് കടപ്പാട് അറിയിക്കുന്ന രീതിയിലാണ് ജേഴ്‌സിയുടെ ഡിസൈന്‍. ബിസിസിഐ പങ്കുവച്ച ട്വീറ്റിലെ ക്യാപ്ഷനും അത്തരത്തിലായിരുന്നു.

Advertisment