ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം:തൊഴിലാളികള്‍ക്ക് മത്സരം കാണാന്‍ അവസരം ഒരുക്കി ദുബായിലെ കമ്പനികള്‍

New Update

publive-image

ദുബായ്: ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ ക്രിക്കറ്റ് ടീമുകള്‍ ഒക്‌ടോബര്‍ 24ന് ദുബായില്‍ അണിനിരക്കുമ്പോള്‍ പ്രവചനങ്ങളും പ്രതീക്ഷകളുമായി ഇരു ടീമുകളുടെയും ആരാധകര്‍ രം​ഗത്തുണ്ട്. ഐ.സി.സി ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്.

Advertisment

ഇരു രാജ്യങ്ങളിലേതെന്ന പോലെ ഇരു ടീമുകള്‍ക്കും നിരവധി ആരാധകര്‍ ​ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ട്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ പലരും 300 ദിര്‍ഹം മുതല്‍ 2400 ദിര്‍ഹം വരെ ചിലവഴിച്ചു കഴിഞ്ഞു. അതേസമയം, അതിനു കഴിയാത്തവര്‍ താമസ സ്ഥലങ്ങളില്‍ ടി.വിയിലും ഇന്റര്‍നെറ്റിലുമായി കാണാനുളള കാത്തിരിപ്പിലാണ്.

ദുബായിലെ പല കമ്പനികളും തങ്ങളുടെ കോണ്‍ഫറന്‍സ് റൂമുകള്‍ 'മിനി സ്റ്റേഡിയങ്ങള്‍' ആക്കി മാറ്റി, ജീവനക്കാര്‍ക്ക് ചരിത്രപരമായ മത്സരം വലിയ സ്‌ക്രീനുകളില്‍ കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട പ്രാധാന്യവും വികാരങ്ങളും മനസിലാക്കിയാണ് ഇത്തരം സൗകര്യങ്ങള്‍ കമ്പനികള്‍ ഒരുക്കിയിട്ടുളളതെന്ന് അന്താരാഷ്ട്ര മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisment