'മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ ബാ​റ്റി​ങ് കോ​ച്ചാ​യി ഞാ​ന്‍ തു​ട​രും'; പൊ​ളാ​ർ​ഡ് ഐ​പി​എ​ല്ലി​ൽ നി​ന്ന് വി​ര​മി​ച്ചു

New Update

publive-image

Advertisment

മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് പൊ​ള്ളാ​ര്‍ഡ്. പു​തി​യ സീ​സ​ണി​ലെ താ​ര ലേ​ല​ത്തി​ന് മു​ന്‍പാ​യി മും​ബൈ ഇ​ന്ത്യ​ന്‍സ് പൊ​ള്ളാ​ര്‍ഡി​നെ റി​ലീ​സ് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ള്ളാ​ര്‍ഡി​ന്‍റെ ഐ​പി​എ​ല്ലി​ല്‍ നി​ന്നു​ള്ള വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത്.

" ഏ​താ​നും വ​ര്‍ഷം കൂ​ടി ക​ളി​ക്കാ​നാ​യി​രു​ന്നു ഞാ​ന്‍ ല​ക്ഷ്യം വെ​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി വ​ന്ന​ത് പ്ര​യാ​സ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​മാ​യു​ള്ള ച​ര്‍ച്ച​യ്ക്കൊ​ടു​വി​ല്‍ എ​ന്‍റെ ഐ​പി​എ​ല്‍ ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഞാ​ന്‍ തീ​രു​മാ​നി​ക്കു​ന്നു'- സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ല്‍ പൊ​ള്ളാ​ര്‍ഡ് പ​റ​യു​ന്നു.

"മും​ബൈ പ​ല മാ​റ്റ​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്നു. മും​ബൈ​ക്ക് വേ​ണ്ടി ക​ളി​ക്കാ​നാ​കു​ന്നി​ല്ല എ​ങ്കി​ല്‍ മും​ബൈ​ക്ക് എ​തി​രേ​യും എ​നി​ക്ക് ക​ളി​ക്കാ​നാ​വി​ല്ല. ഒ​രി​ക്ക​ല്‍ മും​ബൈ ഇ​ന്ത്യ​നാ​യാ​ല്‍ എ​ല്ലാ​യ്പ്പോ​ഴും മും​ബൈ ഇ​ന്ത്യ​നാ​ണ്. മും​ബൈ​യോ​ട് ഞാ​ന്‍ വൈ​കാ​രി​ക​മാ​യി ഗു​ഡ് ബൈ ​പ​റ​യു​ക​യ​ല്ല. മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ ബാ​റ്റി​ങ് കോ​ച്ചാ​യി ഞാ​ന്‍ തു​ട​രും. മും​ബൈ എ​മി​റൈ​റ്റ്സി​നാ​യി ക​ളി​ക്കു​ക​യും ചെ​യ്യും'- പൊ​ള്ളാ​ര്‍ഡ് വ്യ​ക്ത​മാ​ക്കു​ന്നു.

മും​ബൈ ഇ​ന്ത്യ​ന്‍സി​ന് വേ​ണ്ടിു 189 ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളാ​ണ് പൊ​ള്ളാ​ര്‍ഡ് ക​ളി​ച്ച​ത്. 2011, 2013 വ​ര്‍ഷ​ങ്ങ​ളി​ല്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ജ​യി​ക്കു​മ്പോ​ഴും 2013, 2015, 2019, 2020 വ​ര്‍ഷ​ങ്ങ​ളി​ല്‍ ഐ​പി​എ​ല്‍ കി​രീ​ടം ചൂ​ടു​മ്പോ​ഴും പൊ​ള്ളാ​ര്‍ഡ് മും​ബൈ ഇ​ന്ത്യ​ന്‍സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Advertisment