/sathyam/media/post_attachments/xLIyaPWsviE459YzpyMC.jpg)
ദോഹ: നാളെ ഖത്തറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറിന്റെ സ്വന്തം ടീമായ അല്‍ അന്നാബി ഇക്വഡോറുമായി ഏറ്റുമുട്ടും. ഇന്നലെ വാരാന്ത്യത്തില്‍ ഫാന്‍ സോണിലേക്ക് ആയിരക്കണക്കിന് പേരാണ് എത്തിയത്. ലോകകപ്പ് ടിക്കറ്റുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ലോകകപ്പ് കാണുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന ഫാന്‍ സോണിലേക്ക് ആരാധകപ്രവാഹമായിരുന്നു.
നാളെ ആദ്യ മത്സരത്തില്‍ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഖത്തര്‍-ഇക്വഡോര്‍ പോരാട്ടം നടക്കുന്നത്. വൈകിട്ട് 9.30നാണ് മത്സരം. ഉദ്ഘാടനമത്സരത്തിലെ ആവേശപ്പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.
ഖത്തര്‍ ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനായി ആരാധകവൃന്ദം ലുസൈലിലെ ഫാന്‍സോണില്‍ ഒത്തുകൂടിയിരുന്നു. മലയാളി ആരാധകരടക്കം ഇവിടെയെത്തി. താരതമ്യേന കരുത്തരായ ഇക്വഡോറിനായും ചുരുക്കം ആരാധകര്‍ എത്തി.
/sathyam/media/post_attachments/PXdC95W6qHVVCezPpXjb.jpg)
ഇക്വഡോര്‍ ശക്തമായ ടീമാണെന്നും, മികച്ച കളിക്കാര്‍ അവര്‍ക്കുണ്ടെന്നും ഖത്തര്‍ പരിശീലകന്‍ ഫെലിക്‌സ് സാഞ്ചസ് വ്യക്തമാക്കി. എന്നാല്‍ ശക്തമായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഗോൾകീപ്പർ സാദ് അൽ ഷീബ്, കരിം ബൂദിയാഫ്, അബ്ദുൽകരീം ഹസ്സൻ എന്നിവരോടൊപ്പം തന്റെ പരിചയസമ്പന്നരായ കളിക്കാരെ ഇക്വഡോറിനെതിരെ സാഞ്ചസ് ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാപ്റ്റൻ ഹസൻ അൽ ഹെയ്‌ദോസ്, അക്രം അഫീഫ്, അൽമോസ് അലി എന്നിവർ ആക്രമണത്തിന് നേതൃത്വം നൽകും.
സ്പെയിനിലെയും ഓസ്ട്രിയയിലെയും പരിശീലന ക്യാമ്പുകളിൽ നാല് മാസത്തിലേറെയായി ടീം ടൂർണമെന്റിനായി തയ്യാറെടുക്കുകയാണ്. അവിടെ അവർ നിരവധി സൗഹൃദ മത്സരങ്ങളും കളിച്ചു. ഫിഫ റാങ്കിംഗില്‍ 44-ാം സ്ഥാനത്താണ് ഇക്വഡോര്‍. ഖത്തര്‍ അമ്പതാമതും