ഇന്ത്യയിലെ ഒന്നാം നമ്പര്‍ പ്രാദേശിക ഭാഷാ കണ്ടന്റ് പ്ലാറ്റ്‌ഫോമായ ഡെയ്‌ലിഹണ്ടും, അദാനി മീഡിയയും ടാലന്റ് ഹണ്ട് ആരംഭിക്കുന്നു. രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ടാലന്റ് ഹണ്ട് #StoryForGlory എന്ന പേരിലാണ് നടത്തുന്നത്.
വാര്‍ത്ത, വിനോദം, വിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മികച്ച 'സ്റ്റോറി ടെല്ലേഴ്‌സി'നെ കണ്ടെത്തുകയാണ് ടാലന്റ് ഹണ്ടിന്റെ ലക്ഷ്യം. നാല് മാസം നീണ്ടു നില്‍ക്കുന്ന ഈ പരിപാടി മെയ് രണ്ടിന് ആരംഭിച്ചു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വീഡിയോ, എഴുത്ത് വിഭാഗങ്ങളിലായി അപേക്ഷ സമര്‍പ്പിക്കാം.
പൊതുവായ വാര്‍ത്തകള്‍, കറന്റ് അഫയേഴ്‌സ്, ബിസിനസ്, സമ്പദ്‌വ്യവസ്ഥ, ശാസ്ത്രം, ടെക്‌നോളജി, ലൈഫ്‌സ്റ്റൈല്‍, ആര്‍ട്‌സ്, കള്‍ച്ചര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ രണ്ട് മിനിറ്റ് ഹ്രസ്വ വീഡിയോയോ/500 വാക്കുകളുള്ള ലേഖനമോ സമര്‍പ്പിക്കാം. മെയ് 28 ആണ് അവസാന തീയതി.
നിലവില്‍ മത്സരം രണ്ടു ഭാഷകളിലാണ് സംഘടിപ്പിക്കുന്നതെങ്കിലും, വരും പതിപ്പുകളില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തും. കഴിവുള്ളവരെ തിരിച്ചറിഞ്ഞ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെയും ഭാവിയിലെ സ്റ്റോറി ടെല്ലര്‍മാരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് #StoryForGlory ലക്ഷ്യം വയ്ക്കുന്നത്.
വീഡിയോ, എഴുത്ത് വിഭാഗങ്ങളില്‍ 20 കണ്ടന്റ് സ്‌റ്റോറിടെല്ലേഴ്‌സ് പങ്കെടുക്കും. എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഫെല്ലോഷിപ്പ് ജൂറിയുടെ കീഴിലായിരിക്കും. സ്റ്റോറി ടെല്ലിങ് മെച്ചപ്പെത്തുന്നതിനുള്ള നൈപുണ്യ വികസനത്തില്‍ കേന്ദ്രീകരിച്ചാണ് ഫെല്ലോഷിപ്പ് നടത്തുന്നത്.
പ്രമുഖ മാധ്യമ സ്ഥാപനമായ എംഐസിഎയില്‍ രണ്ടാഴ്ചത്തെ പഠന കോഴ്‌സ് ഉണ്ടായിരിക്കും. അംഗീകൃത മീഡിയ പബ്ലിഷിംഗ് സ്ഥാപനങ്ങളില്‍ ആറാഴ്ചത്തെ ലൈവ് പ്രോജക്ടുകളും, മെന്റര്‍ഷിപ്പും ഇതിന്റെ ഭാഗമാണ്.
ഫൈനല്‍ റൗണ്ടില്‍ സ്റ്റോറിടെല്ലേഴ്‌സിന്റെ മത്സരം ഉണ്ടായിരിക്കും. ലൈവ് പ്രോജക്ടുകള്‍ മത്സരാര്‍ത്ഥികള്‍ ഇവിടെ അവതരിപ്പിക്കും. പരിപാടിയില്‍ അവരുടെ സ്റ്റോറി ടെല്ലിങ്, കണ്ടന്റ് തുടങ്ങിയവ വിലയിരുത്തുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 12 സ്റ്റോറി ടെല്ലര്‍മാര്‍ക്ക് ക്യാഷ് പ്രൈസുകളും, പ്ലേസ്‌മെന്റ് അവസരങ്ങളും നല്‍കും.
'ഇന്ത്യ പ്രതിഭകളുടെ ഒരു ശക്തികേന്ദ്രമാണ്. നമുക്ക് വേണ്ടത് അത് പ്രയോജനപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ്. കഥ പറച്ചിലില്‍ കാഴ്ചപ്പാടുള്ള ഏതൊരാള്‍ക്കും പ്രേക്ഷകരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. #StoryForGlory പരിപാടിയിലൂടെ മിടുക്കരായവര്‍ക്ക് വാതിലുകള്‍ തുറന്ന്, ഭാവിയിലെ സ്‌റ്റോറി ടെല്ലര്‍മാരാകാന്‍ പ്രാപ്തരാക്കാനുള്ള അവസരമാണ് ഇത്'',-വെര്‍സെ ഇന്നൊവേഷന്‍ സ്ഥാപകനായ വീരേന്ദ്ര ഗുപ്ത പറഞ്ഞു.
#StoryForGlory സംരഭത്തിലൂടെ ഇന്ത്യയിലെ സ്റ്റോറി ടെല്ലര്‍മാര്‍ക്ക് അവരുടെ കഥകള്‍ പങ്കിടാന്‍ ഡെയ്‌ലിഹണ്ടുമായി ചേര്‍ന്ന് പ്ലാറ്റ്‌ഫോം നല്‍കാന്‍ സാധിക്കുന്നതില്‍ അദാനി മീഡിയ ഇനിഷ്യേറ്റീവ്‌സ് സന്തുഷ്ടരാണെന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വര്‍ക്ക്‌സ് ലിമിറ്റഡ് എഡിറ്റര്‍ ഇന്‍ ചീഫും സിഇഒയുമായ സഞ്ജയ് പുഗാലിയ പറഞ്ഞു.
സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന രീതി മാറി. നമ്മുടെ രാജ്യത്ത് സ്റ്റോറി ടെല്ലര്‍മാര്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്താനും, ഭാരതത്തെ നിര്‍മ്മിക്കുന്ന കഥകള്‍ പറയാനും അവര്‍ക്ക് അവസരം നല്‍കാനും പ്രോത്സാഹിപ്പിക്കാനും ഈ സംരഭത്തിലൂടെ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#StoryForGlory മത്സരത്തില്‍ ആര്‍ക്കും അപേക്ഷിക്കാം. storyforglory.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുവേണം അപേക്ഷിക്കാന്‍. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് അവസരം. അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവരുടെ വിഷയം തിരഞ്ഞെടുക്കാന്‍ സാധിക്കും.
ഡെയ്‌ലിഹണ്ട്
എല്ലാ ദിവസവും 15 ഭാഷകളില്‍ പത്ത് ലക്ഷത്തിലധികം പുതിയ കണ്ടന്റുകള്‍ നല്‍കുന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ പ്രാദേശിക ഭാഷ കണ്ടന്റ് പ്ലാറ്റ്‌ഫോമാണ് ഡെയ്‌ലിഹണ്ട്. അമ്പതിനായിരത്തിലധികം കണ്ടന്റ് ക്രിയേറ്റേഴ്‌സ് ഇതിന്റെ ഭാഗമാണ്.
എല്ലാ മാസവും 350 മില്യണിലധികം സജീവ ഉപയോക്താക്കള്‍ ഡെയ്‌ലിഹണ്ടിനുണ്ട്. ഡെയ്‌ലിഹണ്ട് ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും മൊബൈല്‍ വെബിലും ലഭ്യമാണ്.