ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. സോണ്ട കമ്പനിയുമായുള്ള കരാറിലും ശിവശങ്കർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രി അതുകൊണ്ടാണ് വിഷയത്തിൽ ഇതുവരെയും മൗനം പാലിക്കുന്നതെന്നും സ്വപ്ന സുരേഷ് ആരോപിക്കുന്നു. വിഷയത്തിൽ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്. വിഷയത്തിൽ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമർശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്

Advertisment

publive-image

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ബ്രഹ്മപുരം വിഷയത്തിൽ താങ്കളെന്തുകൊണ്ടാണ് നിയമസഭയിൽ പ്രതികരിക്കാത്തതെന്ന് എനിക്കറിയാമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്ന ആരോപണത്തിലേക്ക് കടക്കുന്നത്. താനും കൊച്ചിയിൽ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്. എനിക്ക് ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നു. ഇനിയും മരിച്ചിട്ടില്ല. എന്റെ ജീവിതത്തിന് മേൽ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെ താൻ കൊച്ചിയിലെ ജനത്തിനൊപ്പം നിലകൊള്ളുന്നുവെന്നും സ്വപ്ന കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Advertisment