ഇനി വീട്ടിലിരുന്നും 2000 രൂപ നോട്ട് മാറ്റിയെടുക്കാം ; പുതിയ സേവനം പരിചയപ്പെടുത്തി ആമസോൺ പേ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ബാങ്കിൽ പോകാതെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരവുമായി എത്തിയിരിക്കുകയാണ് ആമസോൺ പേ. വീട്ടിലിരുന്ന് തന്നെയാണ് ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുക.

Advertisment

ആമസോൺ പേയിലെ ‘ക്യാഷ് ലോഡ് അറ്റ് ഡോർസ്റ്റെപ്പ്’ എന്ന സേവനം മുഖാന്തരം ഉപഭോക്താക്കൾക്കും നോട്ടുകൾ മാറാവുന്നതാണ്. ഡെലിവറി ഏജന്റുമാർ വീട്ടിലെത്തിയാണ് 2000 രൂപ നോട്ടുകൾ ശേഖരിക്കുക. തുടർന്ന് ഈ തുക ഉപഭോക്താക്കളുടെ ആമസോൺ പേ ബാലൻസ് അക്കൗണ്ടിലേക്ക് ഉടനടി ക്രെഡിറ്റ് ചെയ്യും.

പ്രതിമാസം 50,000 രൂപ വരെ ആമസോൺ പേ വാലറ്റുകളിലേക്ക് നിക്ഷേപിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഈ സേവനം ഉപയോഗിക്കുന്നതിനായി ആദ്യം തന്നെ ആമസോൺ ആപ്പിൽ വീഡിയോ കെവൈസി പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.

തുടർന്ന് ക്യാഷ് ഓൺ ഡെലിവറി ഓർഡർ നൽകാവുന്നതാണ്. ഓൺലൈനിന് പുറമേ, ഓഫ്‌ലൈനായും പേയ്മെന്റുകൾ നടത്താൻ ആമസോൺ പേ അക്കൗണ്ടിലെ തുക ഉപയോഗിക്കാൻ സാധിക്കും. ഇവ മറ്റ് അക്കൗണ്ടുകളിലേക്കും മാറ്റാൻ കഴിയുന്നതാണ്.

Advertisment