New Update
/sathyam/media/post_attachments/lF2hhT3h7vRZ8kA1IZkQ.jpg)
ദീർഘനാളായി ഇൻഫോസിസിൽ സേവനമനുഷ്ഠിച്ച മോഹിത് ജോഷി പടിയിറങ്ങുന്നു. ഇത്തവണ ഇൻഫോസിസിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് മോഹിത് ജോഷിയുടെ പടിയിറക്കം. ഇൻഫോസിസിൽ 22 വർഷത്തെ സേവനം പൂർത്തീകരിച്ച ശേഷമാണ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നത്.
Advertisment
ഇൻഫോസിസിന്റെ തുടക്കകാലം മുതലുണ്ടായിരുന്ന മോഹിത് ജോഷി 5 മാസങ്ങൾക്ക് മുൻപാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എസ്. രവികുമാർ ഇൻഫോസിസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മോഹിത് ജോഷിയുടെ സ്ഥാനക്കയറ്റം.
ഇൻഫോസിസിൽ നിന്ന് രാജിവച്ചതിന് പിന്നാലെ, മോഹിത് ജോഷി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ടെക് മഹീന്ദ്രയിൽ എംഡി, സിഇഒ എന്നീ പദവികളാണ് മോഹിത് ജോഷി ഏറ്റെടുക്കുക. ഈ വർഷം ഡിസംബർ 19- നാണ് മോഹിത് ജോഷി ചുമതല ഏൽക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us