/sathyam/media/post_attachments/VveT8TeItzniNEvyBFwu.jpg)
സാംസങ് പുതിയ അഞ്ച് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗാലക്‌സി എ73 5ജി, ഗാലക്‌സി എ13, ഗാലക്‌സി എ53, ഗാലക്‌സി എ23, ഗാലക്‌സി എ33 തുടങ്ങിയ ഫോണുകളാണ് അവതരിപ്പിച്ചത്.
ഗാലക്‌സി എ53 5ജി ഫോണിന്റെ 6ജിബി + 128 ജിബി പതിപ്പിന് 34,499 രൂപയാണ് വില. ഗാലക്‌സി എ23യുടെ 6ജിബി + 128 ജിബി പതിപ്പിന് 19,499 രൂപയാണ് വില. 8ജിബി + 128 ജിബി പതിപ്പിന് 20,999 രൂപയാണ് വില. ഗാലക്‌സി എ13 ന്റെ 4ജിബി + 64 ജിബി പതിപ്പിന് 14,999 രൂപയാണ് വില. 4ജിബി + 128 ജിബി സ്റ്റോറേജ് പതിപ്പിന് 15,999 രൂപയും 6ജിബി + 64 ജിബി പതിപ്പിന് 17,499 രൂപയും ആണ് വില.
5000 എംഎഎച്ച് ബാറ്ററി, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ ഉള്‍പ്പടെയുള്ള നിരവധി സൗകര്യങ്ങളാണ് പുതിയ മിഡ് റേഞ്ച് എ സീരീസ് ഫോണുകളില്‍ സാംസങ് ഒരുക്കിയിട്ടുള്ളത്. ഗാലക്‌സി എ73 5ജി, എ53 5ജി, ഫോണുകളില്‍ നാല് വര്‍ഷത്തെ ആന്‍ഡ്രോയിഡ് ഓഎസ് അപ്‌ഡേറ്റ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us