അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം ! ഗ്രൂപ്പിലെ മറ്റു അംഗങ്ങളുടെ പോസ്റ്റുകളും നീക്കം ചെയ്യാം. ഇതുൾപ്പെടെ വാട്‌സാപ്പ് പുത്തന്‍ ഫീച്ചറുകളുടെ പണിപ്പുരയില്‍; അപ്‌ഡേറ്റ് ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ട്‌

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഫീച്ചറുമായി വാട്‌സാപ്പ് എത്തുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ ഏത് സന്ദേശവും ഇല്ലാതാക്കാന്‍ അഡ്മിന്‍മാരെ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്. ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാമിലൂടെ പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment

ഈ ഫീച്ചര്‍ വാട്‌സാപ്പ് ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ഡിസംബറിലാണ് കമ്പനി ആദ്യം വെളിപ്പെടുത്തിയത്. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ അഡ്മിന്‍ ഇല്ലാതാക്കിയാലും, ആരാണ് സന്ദേശം നീക്കം ചെയ്തതെന്ന് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് അറിയാനാകും.

'ഗ്രൂപ്പിലെ സന്ദേശം നിങ്ങള്‍ നീക്കം ചെയ്യുമ്പോള്‍, ആരാണ് ഇത് മായിച്ചതെന്ന് മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കും'' എന്ന സന്ദേശം മെസേജ് ഡിലീറ്റ് ചെയ്യുന്നതിന് മുമ്പായി അഡ്മിന് ലഭിക്കുന്നതാണ്.

'ഡിലീറ്റ് എവരിവണ്‍' ഓപ്ഷന് സമയപരിധി നിശ്ചയിക്കാനും വാട്‌സാപ്പിന് നീക്കമുണ്ട്. 2 മണിക്കൂര്‍ 12 മിനിറ്റ് സമയപരിധിയായിരിക്കും വരാനിരിക്കുന്ന അപ്‌ഡേറ്റില്‍ ലഭിക്കുന്നതെന്നാണ് സൂചന.

Advertisment