ട്വിറ്റര്‍ 'തകരാറില്‍' ! പരാതിയുമായി രംഗത്തെത്തിയത് നിരവധി ഉപയോക്താക്കള്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

മൈക്രോബ്ലോംഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ തകരാറിലായെന്ന് നിരവധി ഉപയോക്താക്കളുടെ പരാതി. നിലവില്‍ ഫീഡ് കാണിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. തങ്ങള്‍ക്ക് ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവരുടെ ട്വീറ്റുകള്‍ കാണാന്‍ കഴിയുന്നില്ലെന്നും ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി 'ട്വിറ്റര്‍ടൗണ്‍' എന്ന ഹാഷ്ടാഗും വ്യാപകമാണ്.

ചില ഉപയോക്താക്കള്‍ക്ക് കുറച്ച് സമയത്തേക്ക് ഫോളോവേഴ്‌സ് ലിസ്റ്റും അപ്രത്യക്ഷമായിരുന്നു. മൊബൈലിലും, ലാപ്‌ടോപ്പിലും അടക്കം സമാന പ്രശ്‌നങ്ങള്‍ നിരവധി പേര്‍ക്ക് അനുഭവപ്പെട്ടു.

“ട്വിറ്ററിലേക്ക് സ്വാഗതം ! ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ഏറ്റവും ഉചിതമായ സ്ഥലമാണിത്. പിന്തുടരുന്നതിനായി വ്യക്തികളെയും, വിഷയങ്ങളെയും തിരഞ്ഞെടുക്കുക”, എന്ന സന്ദേശം മാത്രമായിരുന്നു ഫീഡുകള്‍ ആക്‌സസ് ചെയ്യാന്‍ ശ്രമിച്ച ഉപയോക്താക്കള്‍ക്ക് ലഭിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇതുവരെ 619 ഉപയോക്താക്കളുടെ പരാതി ലഭിച്ചതായി, വെബ്‌സൈറ്റുകളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ആഗോള തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന 'ഡൗണ്‍ഡിറ്റക്ടര്‍' റിപ്പോര്‍ട്ട് ചെയ്തു.

Advertisment