2025-ൽ ഒരു ലക്ഷം യൂണിറ്റ് എന്ന ലക്ഷ്യവുമായി സ്കോഡ ഇന്ത്യ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

തിരുവനന്തപുരം: കഴിഞ്ഞ വർഷം വാർഷിക വിൽപന 50,000 യൂണിറ്റ് പിന്നിട്ട സ്കോഡ ഇന്ത്യ നടപ്പ് വർഷം രണ്ടക്ക വളർച്ചയാണ് ലക്ഷ്യമിടുന്നത്. 2025 ആവുമ്പോഴേക്ക് വാർഷിക വിൽപന ഒരു ലക്ഷത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇപ്പോൾ തന്നെ ആഗോള തലത്തിൽ സ്‌കോഡയുടെ ഏറ്റവും മികച്ച മൂന്നാമത്തെ വിപണിയാണ് ഇന്ത്യ.

53,271 കാറുകൾ വിറ്റു കൊണ്ട് മുൻ വർഷത്തേക്കാൾ ഒരട്ടിയിലധികം വളർച്ച കൈവരിച്ച 2022 സ്കോഡ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഏറ്റവും മികച്ച വർഷമായിരുന്നുവെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാ ന്റ് ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു.

നടപ്പ് വർഷവും വൻ വളർച്ച നേടുക എന്ന ലക്ഷ്യത്തോടെ നിലവിൽ സാന്നിദ്ധ്യമുള്ള നഗരങ്ങളിൽ കൂടുതൽ ഷോറൂമകൾ ആരംഭിക്കുന്നതിന് പുറമെ പുതിയ സ്ഥലങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നതാണ്. പുതിയ
കാറുകളും വിപണിയിലെത്തിക്കും.

ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായി വിപണിയിലിറങ്ങിയ സ്ലാവിയയും കുഷാഖുമാണ് സ്‌കോഡയുടെ ഇന്ത്യയിലെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്.രാജ്യത്തെ ഇടത്തരം പ്രീമിയം സെഡാൻ വിപണിയുടെ വളർച്ചയിൽ നിർണായക പങ്കാണ് സ്ലാവിയ വഹിച്ചത്.

publive-image

ഏറ്റവും ഒടുവിലായി നടന്ന ആഗോള എൻ സി എ പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാറുകളും കരസ്ഥമാക്കിയ കുഷാഖ്
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറെന്ന ബഹുമതി നേടുകയും ചെയ്തു. സ്ലാവിയയും കുഷാഖും 2023-ലും സ്കോഡ ഇന്ത്യയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നതാണ്‌ എം ക്യു ബി - എ ഒ - ഐ എൻ പ്ലാറ്റ്ഫോമിൽ ഇന്ത്യയിൽ രൂപകല്പ്പന ചെയ്യപ്പെട്ട സ്ലാവിയയുടെയും കുഷാഖിന്റെയും മെയ്ന്റനൻസ് ചാർജ് വളരെ കുറവാണ്.

ഷോറൂമുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് ഇടപാടുകാരുടെ അടുത്തെത്താൻ സാധിച്ചതും വർക്‌ഷോപ്പുകളുടെയും സർവീസിന്റെയും ഗുണമേന്മ വർധിപ്പിച്ചതും സ്കോഡ കാർ സ്വന്തമാക്കുന്നവരുടെ സംതൃപ്തി പിടിച്ചുപറ്റാൻ സഹായകമായി.

Advertisment