പുരുഷ ശബ്ദത്തിലും സേവനങ്ങൾ നൽകാനൊരുങ്ങി അലക്സ, പുതിയ പ്രഖ്യാപനവുമായി ആമസോൺ രംഗത്ത്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ടെക് ലോകത്ത് വളരെയധികം ചർച്ചാവിഷയമായി മാറിയതാണ് ആമസോൺ അലക്സയുടെ സ്ത്രീ ശബ്ദം. എന്നാൽ, പുരുഷ ശബ്ദത്തിലും സംസാരിക്കാവുന്ന തരത്തിൽ അലക്സയിൽ പുതിയ മാറ്റങ്ങൾ വരുത്തുകയാണ് ആമസോൺ.

റിപ്പോർട്ടുകൾ പ്രകാരം, യഥാർത്ഥ ശബ്ദത്തിനോടൊപ്പം പുരുഷ ശബ്ദത്തിലും സേവനം നൽകുന്ന ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഇന്ത്യയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന അവസരത്തിലാണ് പുതിയ ഫീച്ചർ ആമസോൺ അവതരിപ്പിക്കുന്നത്.

ഇംഗ്ലീഷിന് പുറമേ, ഹിന്ദിയിലും പ്രതികരിക്കാൻ തരത്തിലുള്ള മാറ്റങ്ങളാണ് ആമസോൺ അലക്സയിൽ വരുത്തുന്നത്. ഉപകരണത്തിൽ ‘അലക്സാ, ചേഞ്ച് യുവർ വോയിസ്’ എന്ന് പറഞ്ഞാൽ ഉപകരണത്തിന്റെ ക്രമീകരണത്തിലൂടെ ശബ്ദം മാറ്റാൻ സാധിക്കും. നിലവിൽ, മിക്ക ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമാകാൻ അലക്സയ്ക്ക് സാധിച്ചിട്ടുണ്ട്.

ശബ്ദത്തിൽ വരുന്ന വ്യത്യാസങ്ങൾ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടിയെടുക്കാൻ സാധിക്കുമെന്നാണ് ആമസോണിന്റെ വിലയിരുത്തൽ. ആമസോൺ വികസിപ്പിച്ച ഒരു ഇന്റലിജന്റ് പേഴ്സണൽ അസിസ്റ്റന്റ് സംവിധാനമാണ് അലക്സ.

Advertisment