ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവർക്ക് സന്തോഷവാർത്ത; പ്രത്യേക ആപ്ലിക്കേഷനുമായി ആപ്പിൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവർക്കായി പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ‘ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ’ എന്നാണ് ഈ ആപ്പിന് പേര് നൽകിയിരിക്കുന്നത്. ശാസ്ത്രീയ സംഗീത പ്രേമികൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ക്ലാസിക്കൽ ആർട്ടിസ്റ്റുകളെയും, ക്ലാസിക്കൽ മേഖലയിൽ വൈദഗ്ധ്യമുള്ള യുവ പ്രതിഭകളെയും ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ പുതിയ ആപ്പിന് രൂപം നൽകിയിരിക്കുന്നത്. ഇവ സ്പെഷ്യൽ ഓഡിയോയിൽ സംഗീതം സ്ട്രീം ചെയ്യുന്നുണ്ട്.

ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ യഥാർത്ഥ ആപ്പിൾ മ്യൂസിക് ആപ്പിന് ഒപ്പമാണ് ഉണ്ടാക്കുക. എന്നാൽ, സംഗീത കാറ്റലോഗ് ഉപയോഗിച്ച് ഇവയെ വേർതിരിച്ചറിയാൻ സാധിക്കും.

360 ഡിഗ്രി റൗണ്ട് സൗണ്ട് ഇഫക്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ആപ്പിൾ മ്യൂസിക് ക്ലാസിക്കൽ ഉപയോഗിക്കാൻ പ്രത്യേക സബ്സ്ക്രിപ്ഷന്റെ ആവശ്യമില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് സാധാരണ ആപ്പിൾ മ്യൂസിക് സബ്സ്ക്രിപ്ഷനിൽ തന്നെ പ്രവർത്തിക്കാനാകും. ഏകദേശം അഞ്ച് ദശലക്ഷത്തിലധികം ട്രാക്കുകളാണ് ഈ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisment