വമ്പിച്ച വിലക്കിഴിവിൽ HP 14s Intel Core i3 ലാപ്ടോപ്പ് വാങ്ങാൻ ഇതാ പുതിയ അവസരം; ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ലാപ്ടോപ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തവണ വമ്പൻ വിലക്കിഴിവുമായാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത്. 47,206 രൂപ വിലമതിക്കുന്ന HP 14s Intel Core i3 ലാപ്ടോപ്പുകൾ ഇപ്പോൾ 20 ശതമാനം വിലക്കിഴിവിലാണ് ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാൻ സാധിക്കുക. ഈ ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

ഒട്ടനവധി ഫീച്ചറുകൾ അടങ്ങിയ ലാപ്ടോപ്പാണ് HP 14s Intel Core i3. ഇവയുടെ യഥാർത്ഥ വില 47,206 രൂപയാണെങ്കിലും ഇപ്പോൾ 20 ശതമാനം കിഴിവിൽ 37,490 രൂപയ്ക്കാണ് ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് മുഖാന്തരം വാങ്ങാൻ സാധിക്കുക. കൂടാതെ, ആക്സിസ് ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 5 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നതാണ്. കൂടാതെ, എക്സ്ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്.

പഴയ ലാപ്ടോപ്പുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ പരമാവധി 11,900 രൂപ വരെയാണ് ലഭിക്കുക. അതേസമയം, ലാപ്ടോപ്പിന്റെ മോഡലിനനുസരിച്ച് എക്സ്ചേഞ്ച് തുകയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്.

Advertisment