ഇന്ത്യയിലുടനീളം 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി അതിവേഗം വ്യാപിപ്പിച്ച് ഭാരതി എയർടെൽ

author-image
ടെക് ഡസ്ക്
New Update

publive-image

രാജ്യത്തുടനീളം 5ജി സേവനങ്ങൾ ലഭ്യമാക്കി അതിവേഗം കുതിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ഇതിനോടകം 265- ലധികം നഗരങ്ങളിലാണ് എയർടെൽ 5ജി സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

Advertisment

എല്ലാവർക്കും വാണിജ്യ ഉപയോഗത്തിനായി 5ജി സേവനം ഉറപ്പുവരുത്തുന്ന ആദ്യത്തെ ടെലികോം സേവന ദാതാവ് കൂടിയാണ് എയർടെൽ. ആരംഭ ഘട്ടത്തിൽ 125 നഗരങ്ങളിൽ 5ജി ലഭ്യമാക്കുമെന്ന് എയർടെൽ അറിയിച്ചിരുന്നു. പിന്നീട് കൂടുതൽ നഗരങ്ങളിലേക്കാണ് 5ജി സേവനങ്ങൾ എത്തിച്ചത്. നിലവിൽ, എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും എയർടെൽ 5ജി ലഭ്യമാണ്.

വരും മാസങ്ങളിൽ കൂടുതൽ ഗ്രാമപ്രദേശങ്ങളിലേക്കും 5ജി നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വിന്യസിക്കാനാണ് എയർടെലിന്റെ തീരുമാനം. നിലവിൽ, 5ജി ലഭ്യമായ പ്രദേശങ്ങളുടെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ എയർടെൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisment