നെറ്റ്ഫ്ലിക്സ്: പാസ്‌വേഡ് ഷെയറിംഗ് എല്ലാ ഉപയോക്താക്കൾക്കും ഉടൻ അവസാനിക്കും, മുന്നറിയിപ്പുമായി സിഇഒമാർ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിംഗ് നിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി നെറ്റ്ഫ്ലിക്സ് സിഇഒമാർ. പാസ്‌വേഡ് ഷെയറിംഗ് ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്ന് ഉപയോക്താക്കൾക്ക് നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് പാസ്‌വേഡ് ഷെയറിംഗ് ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും നിർത്തലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ, ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾ പ്ലാറ്റ്ഫോമിലേക്കുള്ള ആക്സിസ് ലഭിക്കാൻ പണം അടയ്ക്കേണ്ടി വരും.

വരുമാനവും ഉപയോക്താക്കളുടെ എണ്ണവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പരസ്യത്തോട് കൂടിയ പുതിയ സബ്സ്ക്രിപ്ഷൻ വിവിധ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഉപയോക്താക്കളുടെ എണ്ണം 20 ദശലക്ഷമായി ഉയർത്തുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകുന്നുണ്ട്.

അതേസമയം, ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് സബ്സ്ക്രിപ്ഷൻ തുക എത്ര ഈടാക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോസ്റ്റാറിക്ക, ചിലി, പെറു തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പാസ്‌വേഡ് ഷെയറിംഗ് പരീക്ഷണാടിസ്ഥാനത്തിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ഉപയോക്താക്കളിൽ നിന്ന് 3 യുഎസ് ഡോളറാണ് സബ്സ്ക്രിപ്ഷൻ തുകയായി ഈടാക്കുന്നത്.

Advertisment