എയർടെൽ ഉപയോക്താവാണോ? റീചാർജ് നിരക്ക് കുത്തനെ ഉയർത്തി

author-image
ടെക് ഡസ്ക്
New Update

publive-image

ഉപഭോക്താക്കൾക്ക് നിരാശ നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവനതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, എയർടെലിന്റെ കുറഞ്ഞ റീചാർജ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ്.

Advertisment

ഇതോടെ, രാജ്യത്തെ ഏഴ് സർക്കിളുകളിലെ ഉപയോക്താക്കൾ മിനിമം ചാർജിന് 155 രൂപ നൽകേണ്ടിവരും. അതേസമയം, 99 രൂപയുടെ മിനിമം റീചാർജ് പ്ലാൻ പൂർണമായി അവസാനിപ്പിച്ചതായി എയർടെൽ അറിയിച്ചിട്ടുണ്ട്. മിനിമം റീചാർജ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട സൂചനകൾ മാസങ്ങൾക്ക് മുൻപ് തന്നെ എയർടെൽ നൽകിയിരുന്നു.

നിരക്ക് വർദ്ധനവ് പ്രധാനമായും ആന്ധ്രാപ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ്, കർണാടക, നോർത്ത് ഈസ്റ്റ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സർക്കിളുകളിലെ ഉപയോക്താക്കളെയാണ് ബാധിക്കുക. 2022 നവംബറിൽ ഹരിയാന, ഒഡീഷ എന്നീ സർക്കിളുകളിൽ ഇതിനോടകം തന്നെ 99 രൂപയുടെ റീചാർജ് പ്ലാൻ നിർത്തലാക്കിയിരുന്നു. ഇത്തവണ ഒറ്റയടിക്ക് 57 ശതമാനത്തിന്റെ വർദ്ധനവാണ് റീചാർജ് നിരക്കിൽ ഉണ്ടായിട്ടുള്ളത്.

Advertisment