/sathyam/media/post_attachments/hEj4Bu4Q5OYwnKCNPQD6.jpg)
കഴിഞ്ഞ സാമ്പത്തിക വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ മികച്ച വിറ്റുവരവുമായി ആപ്പിൾ. ഇക്കാലയളവിൽ 94.84 ബില്യൺ ഡോളറിന്റെ ഐഫോൺ വിൽപ്പനയാണ് രാജ്യത്ത് നടന്നിട്ടുള്ളത്. ഇതോടെ, ഐഫോൺ വിൽപ്പനയിൽ നിന്നുള്ള വരുമാനം 51.33 ഡോളറായാണ് ഉയർന്നത്.
ആഗോളതലത്തിൽ സ്മാർട്ട്ഫോൺ വ്യവസായം ഏകദേശം 15 ശതമാനം ചുരുങ്ങിയപ്പോഴും, മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആപ്പിളിന് സാധിച്ചിട്ടുണ്ട്. ഐഫോൺ വിൽപ്പനയിൽ മുന്നേറ്റം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, മാർക്, ഐപാഡ് എന്നിവയുടെ ബിസിനസുകൾക്ക് പ്രതീക്ഷിച്ച തോതിൽ ഉയരാൻ സാധിക്കാത്തത് നേരിയ തോതിൽ തിരിച്ചടിയായിട്ടുണ്ട്.
മാക്കിൽ നിന്നുള്ള വരുമാനം 31 ശതമാനം കുറഞ്ഞ് 7.17 ബില്യൺ ഡോളറിൽ എത്തിയിട്ടുണ്ട്. കൂടാതെ, ഐപാഡിൽ നിന്നുള്ള വരുമാനത്തിൽ 13 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആപ്പിളിന്റെ മറ്റ് ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം 8.76 ബില്യൺ ഡോളറാണ്.