ഈ ടെക് ഭീമന്മാരുടെ ലാഭ കണക്കുകൾ അമ്പരപ്പിക്കും, സെക്കന്റിൽ ലക്ഷങ്ങളുടെ നേട്ടം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ആഗോള ടെക് ഭീമന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ളവരാണ് ആപ്പിളും മൈക്രോസോഫ്റ്റും. അതിപ്രശസ്തമായ കമ്പനികളെ കുറിച്ച് ചോദിച്ചാൽ ഭൂരിഭാഗം ആൾക്കാരുടെ മനസിൽ വരുന്ന പേരുകളും ഇവരുടേതാണ്. ആഗോള തലത്തിൽ തന്നെ പ്രശസ്തിയാർജ്ജിച്ച ഇത്തരം കമ്പനികൾക്ക് ഓരോ സെക്കന്റിലും ലക്ഷങ്ങളുടെ ലാഭമാണ്.

കണക്കുകൾ പ്രകാരം, ലോകത്തിലെ തന്നെ ഏറ്റവും ലാഭകരമായ കമ്പനിയായ ആപ്പിളിന് ഒരു സെക്കന്റിൽ 1.48 ലക്ഷം രൂപയുടെ (ഏകദേശം 1,820 ഡോളർ) ലാഭമുണ്ട്. ഒരു ദിവസം ആപ്പിളിന്റെ വരുമാനം 1,282 കോടി ഡോളറാണ്.

ആപ്പിളിനു പുറമേ, മറ്റ് കമ്പനികളും സെക്കന്റിൽ ലക്ഷങ്ങളുടെ നേട്ടം ഉണ്ടാക്കുന്നുണ്ട്. മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, ബെർക്‌ഷെയർ ഹതവേ തുടങ്ങിയ കമ്പനികളാണ് ദിവസേന ആയിരം ഡോളറിലേറെ ലാഭമുണ്ടാക്കുന്ന കമ്പനികൾ.

വരുമാനത്തിന്റെ കാര്യത്തിൽ പട്ടികയിൽ രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റിനാണ്. മൈക്രോസോഫ്റ്റിന്റെ സെക്കന്റിലെ ലാഭം 1.14 ലക്ഷം രൂപയാണ്. കൂടാതെ, ബെർക്‌ഷെയർ ഹതവേയ്ക്ക് സെക്കന്റിൽ 1.10 ലക്ഷം രൂപയുടെ ലാഭമുണ്ട്.

Advertisment