ജീതോ ധൻ ധനാ ധൻ: ഐപിഎൽ കാഴ്ചക്കാർക്ക് ജിയോസിനിമ സമ്മാനമായി നൽകിയത് 36 കാറുകൾ

author-image
ടെക് ഡസ്ക്
New Update

publive-image

ഐപിഎൽ ആരാധകർക്ക് കാറുകൾ വിതരണം ചെയ്ത് ജിയോസിനിമ. ജീതോ ധൻ ധനാ ധൻ മത്സര വിജയികൾക്കാണ് ജിയോസിനിമ കാറുകൾ സമ്മാനമായി നൽകിയിരിക്കുന്നത്. ഇതോടെ, 36 പേർക്കാണ് കാറുകൾ വിതരണം ചെയ്തത്. 68,000 പേർക്ക് മറ്റ് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ജിയോസിനിമയിലൂടെ ഐപിഎൽ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജീതോ ധൻ ധനാ ധൻ മത്സര പരിപാടി സംഘടിപ്പിച്ചത്.

Advertisment

ഏപ്രിൽ എട്ട് മുതലാണ് ജിയോ സിനിമയിൽ ജീതോ ധൻ ധനാ ധൻ മത്സരം ആരംഭിച്ചത്. ഒരു മാസത്തിനുള്ളിൽ 44 കോടി ആളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ പങ്കെടുക്കുന്നതിനായി പോർട്രെയറ്റ് മോഡിൽ ഫോൺ പിടിക്കേണ്ടതുണ്ട്. തുടർന്ന് സ്ക്രീനിന്റെ അടിയിൽ തുറക്കുന്ന ചാറ്റ്ബോക്സിലൂടെ ഉത്തരങ്ങൾ രേഖപ്പെടുത്താവുന്നതാണ്.

ഓരോ ഓവറിനു മുൻപായി ചോദ്യങ്ങൾ ദൃശ്യമാകുന്നതാണ്. ചോദ്യങ്ങൾക്ക് നാല് ഓപ്ഷനുകളാണ് നൽകുക. വിജയികൾക്ക് കാറുകൾക്ക് പുറമേ, സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, വയർലെസ് ഇയർഫോണുകൾ തുടങ്ങിയവയും സമ്മാനമായി ലഭിക്കുന്നതാണ്.

Advertisment