‘ഷീയിൻ’ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും ; സൂചനകൾ നൽകി റിലയൻസ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പ്രമുഖ ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ‘ഷീയിൻ’ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഇന്ത്യയിൽ നിരോധിച്ച് ഏകദേശം മൂന്ന് വർഷത്തിനുശേഷമാണ് ‘ഷീയിൻ’ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലുമായി സഹകരിച്ചാണ് തിരിച്ചെത്തുക. ലഡാക്കിലെ ഗാൽവാനിലുണ്ടായ സംഘർഷത്തെ തുടർന്ന് 2020- ൽ കേന്ദ്രസർക്കാർ ഒട്ടനവധി ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഷീയിൻ ആപ്പും ഇന്ത്യ വിട്ടത്.

മൂന്ന് വർഷത്തെ ഇടവേളക്കുശേഷം തിരിച്ചു വരുന്നതിനാൽ ബിസിനസ് വിപുലീകരണവും ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി റിലയൻസ് റീട്ടെയിലുമായി സഹകരിച്ച് ഷീയിൻ ബ്രാൻഡിനായി ഓഫ്‌ലൈൻ സ്റ്റോറുകൾ സജ്ജീകരിക്കാനാണ് പദ്ധതിയിടുന്നത്.

കൂടാതെ, ഓൺലൈൻ വിൽപ്പനയും തുടരുന്നതാണ്. റിലയൻസിന്റെ ഓൺലൈൻ വസ്ത്ര വിൽപ്പന ശൃംഖലയായ ‘അജിയോ’ പ്ലാറ്റ്ഫോം മുഖാന്തരമാണ് ഷീയിൻ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധ്യത. ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരാണ് ഷീയിൻ ബ്രാൻഡിന് ഉള്ളത്.

Advertisment