/sathyam/media/post_attachments/JweG1NlAd8qtzFAFIr3w.jpg)
ഉപയോക്താക്കൾക്ക് ഒട്ടനവധി സവിശേഷതകൾ അവതരിപ്പിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. പലപ്പോഴും ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രതിവിധിയായി വാട്സ്ആപ്പ് പുത്തൻ അപ്ഡേറ്റുകൾ പ്രഖ്യാപിക്കാറുണ്ട്.
ഇത്തവണ ഓരോ തവണയും കോൺടാക്ട് ലിസ്റ്റിൽ പോയി വ്യക്തികളുടെ നമ്പർ തിരഞ്ഞ് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് ഷോർട്ട്കട്ട് ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ, സ്ഥിരമായി വിളിക്കുന്ന വ്യക്തിയുടെ നമ്പർ കോളിംഗ് ഷോർട്ട്കട്ട് ഓപ്ഷനിൽ ഉൾപ്പെടുത്താൻ സാധിക്കും. കോളിംഗ് ഷോർട്ട്കട്ട് ഓപ്ഷനിൽ ഉൾപ്പെടുത്തുന്ന വ്യക്തിയുടെ നമ്പർ സ്വമേധയാ ഹോം സ്ക്രീനിൽ സേവ് ആകുന്നതാണ്.
ഇതോടെ, ആവർത്തിച്ച് കോൺടാക്ട് ലിസ്റ്റിൽ നിന്നും നമ്പർ എടുക്കുന്ന രീതി ഒഴിവാക്കാൻ സാധിക്കും. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേറ്റിലാണ് ഈ ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എത്തുക.