കുറഞ്ഞ വിലയിൽ സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? കിടിലൻ അവസരവുമായി ബോട്ട്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വിപണിയിൽ ട്രെൻഡിംഗായിട്ടുള്ള ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാർട്ട് വാച്ച്. പലപ്പോഴും സ്മാർട്ട് വാച്ചുകളുടെ വില ഉപഭോക്താക്കളെ പിന്നോട്ട് വലിക്കാറുണ്ട്. അത്തരത്തിൽ കുറഞ്ഞ വിലയിൽ സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓപ്ഷനുമായി എത്തിയിരിക്കുകയാണ് ബോട്ട്.

ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ബോട്ട് വേവ് ഫ്ലക്സ് കണക്ട് സ്മാർട്ട് വാച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കോളിംഗ് ഫീച്ചറുകൾ ഉൾപ്പെടെയുള്ളവ ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറ്റ് പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

1.83 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഇവ ക്രിസ്റ്റൽ ക്ലിയർ വിഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രധാനമായും ആക്റ്റീവ് ബ്ലാക്ക്, ചെറി ബ്ലോസം, ഡീപ്പ് ബ്ലൂ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. ബോട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്കാർട്ട് എന്നിവ മുഖാന്തരം സ്വന്തമാക്കാൻ സാധിക്കും. 1,499 രൂപയാണ് ബോട്ട് വേവ് ഫ്ലക്സ് കണക്ട് സ്മാർട്ട് വാച്ചിന്റെ വില.

Advertisment