ഗൂഗിൾ പിക്സൽ 7എ ഈ മാസം ഇന്ത്യയിൽ എത്തും ; ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഗൂഗിൾ പിക്സൽ 7എ ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, മെയ് 11 മുതലാണ് ഗൂഗിൾ പിക്സൽ 7എ ഇന്ത്യയിൽ ലഭ്യമാക്കുക. ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് മുഖാന്തരം വാങ്ങാൻ സാധിക്കുന്നതാണ്. ഇതിന്റെ ഭാഗമായുള്ള ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഗൂഗിൾ പിക്സൽ 7എ സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ടീസറിലെ വിവരങ്ങൾ അനുസരിച്ച്, ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. കൂടാതെ, പിൻ പാനലിൽ ക്യാമറ മോഡ്യൂളും ഉണ്ടായിരിക്കുന്നതാണ്. ഒറ്റനോട്ടത്തിൽ ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിന് സമാനമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

6.1 ഇഞ്ച് ഒഎൽഇഡി സ്ക്രീൻ റെസലൂഷനും, 90 ഹെർട്സ് റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ്. ഗൂഗിളിന്റെ ടെൻസർ ജി2 ചിപ് സെറ്റാണ് നൽകാൻ സാധ്യത. അതേസമയം, ഗൂഗിൾ പിക്സൽ 8എ ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിയേക്കുമെന്നാണ് സൂചന.

Advertisment