New Update
/sathyam/media/post_attachments/hrVP1ktHFV3aVQqPNDyr.jpg)
ചൈനയെ പിന്തള്ളി ഇന്ത്യൻ വിപണിയിൽ വേരുറപ്പിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾ ഇന്ത്യയിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് ആപ്പിൾ. ഇതോടെ, ഇന്ത്യയിൽ ഒട്ടനവധി തൊഴിലവസരങ്ങളാണ് ആപ്പിൾ സൃഷ്ടിക്കാനിരിക്കുന്നത്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
Advertisment
കഴിഞ്ഞ 19 മാസത്തിനിടെ രാജ്യത്ത് നിന്നും ഒരു ലക്ഷം പേർക്കാണ് ആപ്പിൾ തൊഴിൽ നൽകിയിരിക്കുന്നത്. പ്രധാനമായും ഇലക്ട്രോണിക്സ് മേഖലയിലാണ് കൂടുതൽ ആളുകളെയും നിയമിച്ചിട്ടുള്ളത്.
അതേസമയം, ഇന്ത്യൻ വിപണിയിൽ ആപ്പിൾ കൂടുതൽ നിക്ഷേപം നടത്തുന്നതോടെ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ തൊഴിലവസരങ്ങളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. ഉൽപ്പാദന രംഗത്ത് നേരിട്ടുള്ള 40,000 തൊഴിലവസരങ്ങളും, 80,000 നേരിട്ടല്ലാത്ത തൊഴിലവസരങ്ങളുമടക്കം ഏകദേശം 1.2 ലക്ഷം നിയമനങ്ങളാണ് നടക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us