/sathyam/media/post_attachments/8alwbh6owsv6gGzO6dwp.jpg)
ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി + ഹോട്ട്സ്റ്റാർ. നഷ്ടപ്പെട്ട പ്രേക്ഷക പിന്തുണ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഏഷ്യാ കപ്പ്, ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് എന്നിവ എല്ലാ മൊബൈൽ ഉപഭോക്താക്കൾക്കും സൗജന്യമായി സ്ട്രീം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഇതോടെ, ക്രിക്കറ്റ് ആരാധകർക്ക് എല്ലാ മത്സരങ്ങളും സൗജന്യമായി ആസ്വദിക്കാൻ സാധിക്കും. ഇത്തവണ ഐപിഎൽ മത്സരങ്ങൾ സ്ട്രീം ചെയ്യാനുള്ള അവസരം ലഭിച്ചത് ജിയോസിനിമയ്ക്കായിരുന്നു. ഇക്കാലയളവിൽ ഹോട്ട്സ്റ്റാർ കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവാണ് നേരിട്ടത്.
ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുള്ളത്. അതേസമയം, ഏഷ്യാ കപ്പ് 2022, ഐസിസി പുരുഷൻ ടി20 ലോകകപ്പ് എന്നിവ സ്ട്രീം ചെയ്ത സമയത്ത് ഹോട്ട്സ്റ്റാർ ഉപഭോക്താക്കളുടെ എണ്ണം ഉയർന്നിരുന്നു. എന്നാൽ, ഇത്തവണ ഐപിഎൽ കൈവിട്ടതാണ് ഹോട്ട്സ്റ്റാറിന് വലിയ തോതിൽ തിരിച്ചടിയായത്.