ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ഒട്ടനവധി പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി എയർടെൽ അവതരിപ്പിക്കാറുള്ളത്. ഇത്തവണ വ്യത്യസ്ഥ നിരക്കിലുള്ള ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചാണ് എയർടെൽ ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. എയർടെലിന്റെ ഏറ്റവും പുതിയ ബൂസ്റ്റർ പ്ലാനുകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
19 രൂപയുടെ എയർടെൽ ബൂസ്റ്റർ പ്ലാൻ
എയർടെലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ബൂസ്റ്റർ പ്ലാൻ ആണ് 19 രൂപയുടേത്. ഒരു ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. 1 ജിബി ഡാറ്റയാണ് ഒരു ദിവസത്തേക്ക് ലഭിക്കുക. കൂടാതെ, അധിക ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ വീതം ഈടാക്കും.
29 രൂപയുടെ എയർടെൽ ബൂസ്റ്റർ പ്ലാൻ
എയർടെലിന്റെ ഏറ്റവും മികച്ച ബൂസ്റ്റർ പ്ലാനാണ് 29 രൂപയുടേത്. 29 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 2 ജിബി ഹൈ- സ്പീഡ് ഡാറ്റയാണ് ലഭിക്കുക. ഒരു ദിവസമാണ് പ്ലാനിന്റെ കാലാവധി. 19 രൂപയുടെ ഡാറ്റ പ്ലാനിൽ ഉള്ളതുപോലെ അധിക ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ വീതം ഈടാക്കും.
58 രൂപയുടെ എയർടെൽ ബൂസ്റ്റർ പ്ലാൻ
ഡാറ്റയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് മികച്ച ഓപ്ഷനാണ് 59 രൂപയുടെ പ്ലാൻ. നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുക. അതേസമയം, എയർടെൽ താങ്ക്സ് ആപ്പിലൂടെ റീചാർജ് ചെയ്യുന്നവർക്ക് 2 ജിബി ഡാറ്റ അധികമായി നേടാൻ സാധിക്കും.