നോയിസ്: ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി, പ്രധാന സവിശേഷതകൾ ഇവയാണ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യൻ വിപണി കീഴടക്കാൻ ജനപ്രിയ വൈറബിൾ ബ്രാൻഡായ നോയ്സ് ഏറ്റവും പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. ഒട്ടനവധി ഫീച്ചറുകൾ ഉള്ള നോയ്സ്ഫിറ്റ് ട്വിസ്റ്റ് സ്മാർട്ട് വാച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

1.38 ഇഞ്ച് ടിഎഫ്ടി റൗണ്ട് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. സ്ട്രെയിൻ- ഫ്രീ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ച 55 നിറ്റ് ബ്രൈറ്റ്നസ് ലഭ്യമാണ്. 240 × 240 പിക്സൽ റെസലൂഷനും, 246 പിപിഐ പിക്സൽ ഡെൻസിറ്റിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കോളിംഗ് പിന്തുണയാണ് പ്രധാന സവിശേഷത. ഡയൽ- പാഡിൽ നിന്ന് വിളിക്കാനും സമീപകാല കോളുകളുടെ ലോഗിലേക്ക് ആക്സിസ് ചെയ്യാനും സാധിക്കുന്നതാണ്. IP68 റേറ്റിംഗാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്.

എസ്പിഒ2 ലെവലുകൾ, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെയും ശ്വസനത്തിന്റെയും പാറ്റേണുകൾ എന്നിവ ട്രാക്ക് ചെയ്യാൻ സാധിക്കും. ഇൻബിൽറ്റ് നോയ്സ് ഹെൽത്ത് സ്യൂട്ടും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രധാനമായും ബ്ലാക്ക്, വൈൻ, സിൽവർ, മിഡ്നൈറ്റ് ബ്ലൂ, ഗോൾഡ്, പിങ്ക് എന്നിങ്ങനെ വിവിധ കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുന്ന നോയിസ്ഫിറ്റ് ട്വിസ്റ്റിന്റെ ഇന്ത്യൻ വിപണി വില 1,999 രൂപയാണ്.

Advertisment