വൈഡ് സ്ക്രീനിൽ ഇനി ഐപിഎൽ മത്സരങ്ങൾ ആസ്വദിക്കാം ; ജിയോ ഡ്രൈവ് വി.ആർ ഹെഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഐപിഎൽ മത്സരങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ പുതിയ ഡിവൈസുമായി ജിയോ എത്തി. ചെറിയ സ്ക്രീനുകളിൽ ഐപിഎൽ കാണുന്നതിന് പകരം, വൈഡ് സ്ക്രീനിൽ മത്സരങ്ങൾ കാണാൻ സഹായിക്കുന്ന വി.ആർ ഹെഡ്സെറ്റാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ജിയോ ഡ്രൈവ് വി.ആർ ഹെഡ്സെറ്റ് എന്ന പേരിലാണ് പ്രോഡക്റ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിലൂടെ 100 ഇഞ്ച് വെർച്വൽ സ്ക്രീനിൽ 360 ഡിഗ്രി ജിയോ സിനിമ ആപ്പ് ഉപയോഗിച്ച് മത്സരങ്ങൾ കാണാവുന്നതാണ്.

ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ മത്സരങ്ങൾ സ്റ്റേഡിയത്തിൽ ഇരുന്ന് കാണുന്ന അനുഭവം നൽകാനാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്. കണക്ട് ചെയ്ത ഫോണിന്റെ ഗൈറോസ്കോപ്പും, ആക്സിലറോമീറ്ററുമാണ് ഇതിനായി ഉപയോഗപ്പെടുത്തേണ്ടത്. ഹൈ ക്വാളിറ്റിയുള്ള ലെൻസ് ഘടിപ്പിച്ചിരിക്കുന്നതിനാൽ മികച്ച ദൃശ്യാനുഭവം ലഭിക്കുന്നതാണ്.

കൂടാതെ, ഹെഡ്സെറ്റിന്റെ മധ്യഭാഗത്തും വശങ്ങളിലും ഘടിപ്പിച്ചിട്ടുള്ള വീലുകൾ ഉപയോഗിച്ച് വ്യൂ ക്രമീകരിക്കാൻ കഴിയും. നിലവിൽ, ജിയോ ഉപഭോക്താക്കൾക്ക് വേണ്ടി മാത്രമാണ് ഈ വി.ആർ ഹെഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 1,299 രൂപയാണ് വില വി.ആർ ഹെഡ്സെറ്റിന്റെ വില.

Advertisment