/sathyam/media/post_attachments/IET3xL7M95Q5H07IDroq.webp)
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളും അവതരിപ്പിക്കുന്ന പ്രമുഖ ബ്രാൻഡാണ് നോക്കിയ. ഒട്ടനവധി പ്രൈസ് സെഗ്മെന്റുകളിലായി ധാരാളം 5ജി സ്മാർട്ട്ഫോണുകൾ നോക്കിയ പുറത്തിറക്കിയിട്ടുണ്ട്.
ഇത്തവണ എൻട്രി ലെവൽ, ബഡ്ജറ്റ് സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത്തരത്തിൽ ബജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന നോക്കിയയുടെ മികച്ച ഹാൻഡ്സെറ്റാണ് നോക്കിയ സി22. ഇവയെക്കുറിച്ച് കൂടുതൽ പരിചയപ്പെടാം.
6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഒക്ടാകോർ യൂണിസോക്ക് പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തനം.
എൻട്രി ലെവൽ സ്മാർട്ട്ഫോണായ നോക്കിയ സി22-ൽ രണ്ട് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി മുൻവശത്ത് വാട്ടർ ഡ്രോപ്പ് നോച്ചിനുളളിൽ 8 മെഗാപിക്സൽ സെൻസർ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ഉള്ള ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 7,999 രൂപയാണ്.