പിൻ ചെയ്ത മെസേജുകൾ ഓട്ടോമാറ്റിക്കായി അൺപിൻ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഓരോ ദിവസം കഴിയുംതോറും ഉപഭോക്താക്കൾക്ക് വ്യത്യസ്ഥമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ പിൻ ചെയ്തു വയ്ക്കാൻ കഴിയുന്ന ചാറ്റുകളിലാണ് വാട്സ്ആപ്പ് പുതിയ പരീക്ഷണം നടത്തുന്നത്.

പെട്ടെന്ന് ഓർത്തിരിക്കാൻ മിക്ക ആളുകളും ചില ചാറ്റുകൾ പിൻ ചെയ്തു വയ്ക്കാറുണ്ട്. ഇതിന് പ്രത്യേക കാലയളവ് നിശ്ചയിക്കാൻ സാധിക്കുന്ന ഫീച്ചറാണ് വികസിപ്പിക്കുന്നത്.

ഉപഭോക്താക്കൾക്ക് പിൻ ചെയ്ത് വെയ്ക്കുന്ന ചാറ്റുകൾക്ക് പ്രത്യേക കാലയളവ് നിശ്ചയിക്കാൻ സാധിക്കുന്നതിനാൽ, ഈ കാലയളവ് തീരുന്ന മുറയ്ക്ക് ചാറ്റുകൾ ഓട്ടോമാറ്റിക്കായി അൺപിൻ ആകുന്നതാണ്. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്.

ഇതിനായി മൂന്ന് വ്യത്യസ്ഥ സമയക്രമവും ഉൾപ്പെടുത്തുന്നതാണ്. 24 മണിക്കൂർ, 7 ദിവസം, 30 ദിവസം എന്നിങ്ങനെയാണ് സമയക്രമം അവതരിപ്പിക്കാൻ സാധ്യത. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മൂന്ന് സമയക്രമത്തിൽ നിന്ന് ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുത്ത കാലാവധി തീരുമ്പോൾ മെസേജ് ഓട്ടോമാറ്റിക്കലി അൺപിൻ ആകും.

Advertisment