Advertisment

വാട്‌സ്ആപ്പ് സേവനങ്ങൾ തുടർന്നും ലഭിക്കണമെങ്കിൽ പുതിയ ഫോൺ വാങ്ങിയേ തീരു; ആറു കമ്പനികളുടെ ലക്ഷക്കണക്കിന് ഫോണുകളിൽ നിന്ന് നവംബർ ഒന്നുമുതൽ വാട്‌സ് ആപ്പ് സേവനം ഉപേക്ഷിക്കുമെന്ന് റിപ്പോർട്ട്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വാഷിംഗ്ടൺ : പഴയ സ്മാർട് ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്‌സ്ആപ്പ് ഒരുങ്ങുന്നു. അടുത്തമാസത്തോടെ പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഫോണുകളിൽ നിന്ന് വാട്‌സ്ആപ്പ് സേവനം ഉപേക്ഷിക്കുമെന്നാണ് റിപ്പോർട്ട്.

ആപ്പിളിന്റെ ഐഒഎസ് 10. അതിനു മുൻപിറങ്ങിയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലൊന്നും നവംബർ ഒന്നുമുതൽ വാട്‌സ്ആപ്പ് കിട്ടില്ല.നിരവധി ഐഫോണുകളും ആൻഡ്രോയ്ഡ് മൊബൈലുകളും ഈ പട്ടികയിൽപെടും.

ആൻഡ്രോയ്ഡിൽ 4.1 ജെല്ലി ബീനിനും അതിനു മുൻപുള്ള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളെയും വാട്‌സ്ആപ്പ് ഉപേക്ഷിക്കുമെന്നാണ് വിവരം. വിവിധ സ്മാർട് ഫോൺ നിർമ്മാതാക്കളുടെ 43 ഓളം മോഡൽ ഫോണുകളെയാണ് വാട്‌സ്ആപ്പിന്റെ പുതിയ തീരുമാനം ബാധിക്കുക.

അതേസമയം ഐഒ എസ് 2.5.1 മുതലുള്ള ജിയോഫോൺ മോഡലുകളിൽ വാട്‌സ്ആപ്പ് തുടർന്നും പ്രവർത്തിക്കും. കാലഹരണപ്പെട്ട സ്മാർട്‌ഫോണുകൾ വാങ്ങി പുതിയത് വാങ്ങാൻ വാട്‌സ്ആപ്പ് നേരത്തെ തന്നെ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നേരത്തെ തന്നെ പുതിയ വാട്‌സ്ആപ്പ് അക്കൗണ്ട് തുടങ്ങാൻ കമ്പനി അനുവദിച്ചിരുന്നില്ല.നിലവിലുള്ള അക്കൗണ്ടുകൾ റീ വെരിഫൈ ചെയ്യാനും സാധിക്കില്ലായിരുന്നു. 2016 ആദ്യത്തിലാണ് വാട്‌സ്ആപ്പ്പഴയഫോണുകളിലെ സേവനം അവസാനിപ്പിച്ചുതുടങ്ങിയത്.

വാട്‌സ്ആപ്പിൽ പുതിയ സൗകര്യങ്ങൾ കൊണ്ടുവരുന്നതിന്റെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റേയും ഭാഗമാണിതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. എന്നാൽ വാട്‌സ്ആപ്പിന്റെ ഈ നടപടി ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് വെട്ടിലാക്കിയിരിക്കുന്നത്. വാട്‌സ്ആപ്പ് സേവനങ്ങൾ തുടർന്നും ലഭിക്കണമെങ്കിൽ പുതിയ ഫോൺ വാങ്ങിയേ തീരു എന്ന അവസ്ഥയാണ് നിലവിൽ.

tech news
Advertisment